INDIANEWS

ജയിലേക്ക് പോകും വഴി പ്രതികൾ രക്ഷപെട്ടു; ആറ് പോലീസുകാർ അറസ്റ്റിൽ

ചണ്ഡീഗഡ്: കോടതിയിൽ നിന്ന് ജയിലേക്ക് പോകും വഴി പ്രതികൾ ചാടിപ്പോയ സംഭവത്തിൽ ആറ് പോലീസുകാർ അറസ്റ്റിൽ. പഞ്ചാബിലെ മുഖേറിയൻ കോടതിയിൽ നിന്നും ഫരീദ്‌കോട്ട് സെൻട്രൽ ജയിലിലേയ്‌ക്ക് കൊണ്ടുപോകും വഴിയാണ് പ്രതികൾ ചാടിപ്പോയത്. അബ്ദുൾ, സാജിം എന്നീ പ്രതികളാണ് പോലീസിന്റെ അശ്രദ്ധ മൂലം പിടിയിൽ നിന്നും രക്ഷപ്പെട്ടത്. മോഷണ കേസിലെ പ്രതികളാണിവർ.

പ്രതികൾ ചാടിപ്പോയതിനെ തുടർന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ(എഎസ്‌ഐ) ഗുർദേവ് സിംഗ്, എഎസ്‌ഐ ബൽജീന്ദർ സിംഗ്, എഎസ്‌ഐ കുൽവീന്ദർ സിംഗ്, ഹെഡ് കോൺസ്റ്റബിൾ സുരീന്ദർ കുമാർ, പഞ്ചാബ് ഹോം ഗാർഡ് (പിഎച്ച്ജി) മഹീന്ദർ സിംഗ്, പിഎച്ച്ജി ഹർമിന്ദർ സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികൾ രക്ഷപെട്ടത് വിലങ്ങുകൾ ഊരിമാറ്റിയ ശേഷമാണ്. അതിനാൽ തന്നെ പോലീസുകാർക്ക് ഇതിൽ പങ്കുണ്ടോയെന്ന് ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കുന്നു. പോലീസുകാർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close