INDIANEWS

“യുദ്ധസമയത്ത് രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചു”; ഇന്ദിരാ ഗാന്ധിയെ പ്രശംസിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പ്രശംസിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ദിരാ ഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല യുദ്ധസമയത്തും അവർ രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. സായുധ സേനയിലെ സ്ത്രീ പ്രാതിനിധ്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാങ്ഹായി കോ ഓപറേഷൻ ഓർഗനൈസേഷൻ നടത്തിയ വെബിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ റാണി ലക്ഷ്മി ഭായിയെക്കുറിച്ചും മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ച് രാജ്‌നാഥ് സിങ് സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീശക്തിയുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ ഇന്ത്യക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സേനയിൽ ലഫ്റ്റനന്റ് ജനറൽ റാങ്കിലും സമാനമായ പദവികളിലും നിരവധി സ്ത്രീകൾ എത്തുകയും വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളിൽ അവർ സ്ത്രീകളെയും പുരുഷൻമാരെയും നയിക്കുകയും ചെയ്തു എന്നതിൽ അതിശയമില്ല. 1992 മുതൽ ഇന്ത്യൻ സൈന്യത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. സമീപഭാവിയിൽ ആർമി യൂണിറ്റുകളേയും ബറ്റാലിയനുകളേയും സ്ത്രീകൾ നയിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close