KERALANEWSTop NewsTrending

ആരോ​ഗ്യമന്ത്രിയുടെ ഓഫീസിൽ പാവങ്ങൾക്ക് കയറാൻ പറ്റുന്നില്ല; സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളർത്തുന്നു; സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനങ്ങൾ ഉന്നയിച്ച് പ്രതിനിധികൾ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് പ്രതിനിധികൾ. വി കെ പ്രശാന്ത് എംഎൽഎയാണ് മന്ത്രിമാരുടെ ഓഫീസുകൾക്കെതിരെ വിമർശനം മുന്നോട്ട് വെച്ചത്. മന്ത്രി ഓഫീസുകൾക്ക് വേഗം പോരാ. പല കാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമർശനങ്ങളാണ് പാളയം ഏരിയ കമ്മിറ്റിയുടെ ഭാ​ഗമായി വി കെ പ്രശാന്ത് എംഎൽഎ ഉന്നയിച്ചത്.

ആരോഗ്യ, വ്യവസായ മന്ത്രിമാർക്കെതിരെ വളരെ ​ഗൗരവതരമായ വിമർശനമാണ് കോവളം ഏരിയ കമ്മിറ്റി ഉന്നയിച്ചത്. ആരോ​ഗ്യമന്ത്രി വീണ ജോർജിൻറെ ഓഫീസിൽ പാവങ്ങൾക്ക് കയറാൻ കഴിയുന്നില്ല എന്നായിരുന്നു ഉയർത്തിയ വിമർശനം. സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളർത്തുകയാണെന്ന് കിളിമാനൂർ ഏര്യാ കമ്മിറ്റിയിൽ നിന്നും വിമർശനം ഉയർന്നു. നേതാക്കൻമാരുടെ വീടുകളിൽ നിന്ന് സ്ത്രീകളെ വിടുന്നില്ലെന്നും വനിതാ പ്രതിനിധി ആരോപിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close