INDIANEWS

ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസ്; ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി

ന്യൂഡൽഹി: ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിന് ഡൽഹി കോടതി ചൊവ്വാഴ്ച ജാമ്യം നിഷേധിച്ചു. ദില്ലിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി സുശീലിന് ജാമ്യം നിഷേധിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജി ശിവജി ആനന്ദ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ ദീർഘമായി കേട്ട ശേഷമാണ് തീരുമാനം അറിയിച്ചത്. തനിക്കെതിരെ പോലീസ് കള്ളക്കേസ് ഉണ്ടാക്കിയെന്നും തന്റെ കുറ്റബോധം തുറന്നു കാട്ടിയെന്നും സുശീൽ കുമാർ കോടതിയോട് പറഞ്ഞു.

മെയ് 23 നാണ് സുശീൽ കുമാർ അറസ്റ്റിലായത്. 2021 ജൂൺ 2 മുതൽ ഇദ്ദേഹം ജയിലിലാണ്. മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ ധങ്കറിനെയും സുഹൃത്തുക്കളെയും സുശീൽ കുമാർ മേയ് മാസത്തിൽ സ്റ്റേഡിയത്തിൽ വച്ച് സ്വത്ത് തർക്കത്തിന്റെ പേരിൽ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ സോനുവാണ് സുശീലും ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് പറഞ്ഞത്. പരുക്കേറ്റ ധങ്കർ പിന്നീട് മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച്, മൂർച്ചയുള്ള വസ്തുകൊണ്ടുള്ള മർദ്ദനത്തിൽ മസ്തിഷ്ക ക്ഷതം സംഭവിച്ചതാണ് മരണ കാരണം.

ഡൽഹിയിലെ മോഡൽ ടൗൺ ഏരിയയിലെ വസ്തുവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മേയ് 4-5 രാത്രിയിൽ സ്റ്റേഡിയത്തിൽ നടന്ന സംഘർഷത്തിൽ സാഗറിന്റെ രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഹരിയാനയിലെ ജജ്ജർ ജില്ലക്കാരായ ഭൂപേന്ദർ (38), മോഹിത് (22), ഗുലാബ് (24), റോഹ്തക് ജില്ലക്കാരനായ മൻജീത് (29) എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു. കല അസൗദ, നീരജ് ബവാന സംഘങ്ങളിലെ സജീവ പ്രവർത്തകരായ ഇവരെ ചൊവ്വാഴ്ച രാത്രി ഡൽഹിയിലെ കഞ്ചാവാലയിൽ നിന്ന് അറസ്റ്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close