INDIANEWS

പാക്കിസ്ഥാനിലെ ഐഎസ്ഐ പരിശീലിപ്പിച്ച ഭീകരരെ അറസ്റ്റ്‌ ചെയ്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ; ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നു

ഡൽഹി: രണ്ട് ഭീകരർ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ്‌ ചെയ്‌തു ഡൽഹി പോലീസ്. പാകിസ്ഥാനിലെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) പരീശിലിപ്പിച്ച ഭീകരരാണ് അറസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുള്ളത്. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഉത്സവ സമയങ്ങളിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുമായി ഈ രഹസ്യാന്വേഷണ ഏജൻസി പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ നീരിക്ഷിക്കുന്നു.

ജാൻ മുഹമ്മദ് ഷെയ്ഖ് (47), ഒസാമ എന്ന സാമി (22), മൂൽചന്ദ് എന്ന സാജു (47), സീഷാൻ ഖമർ (28), മൊഹദ് അബൂബക്കർ (23), മൊഹമ്മദ് അമീർ എന്നിവരാണ് അറസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് സ്പെഷ്യൽ സിപി (സ്പെഷ്യൽ സെൽ) പറഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനായ അനീഷ് ഇബ്രാഹിമിനെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഐഇഡികളും അത്യാധുനിക ആയുധങ്ങളും ഗ്രനേഡുകളും എത്തിക്കുന്നതിനായി ഐഎസ്ഐ നിയമിച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close