INDIANEWS

ഡൽഹി രോഹിണി കോടതിയിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് പ്രതികൾ അറസ്റ്റിൽ; ആക്രമണത്തിന് നിർദ്ദേശം നൽകിയത് മണ്ടോളി ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ടില്ലു താജ്പുരിയ

ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിലുണ്ടായ വെടിവെയ്പുമായി ബന്ധപ്പെട്ട രണ്ടുപേർ അറസ്റ്റിൽ. ഡൽഹി ഹൈദർപൂർ സ്വദേശികളായ ഉമംഗ് യാദവ്, വിനയ് എന്നിവരെയാണ് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ അക്രമ സംഭവം അരങ്ങേറുന്നതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. വെടി ഉതിർത്തവരുമായി കോടതിവളപ്പിൽ ഇരുവരും എത്തിയതിന്റെ തെളിവുകൾ ലഭ്യമായതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ചയാണ് ഡൽഹി രോഹിണി കോടതിയിൽ വെടിവെയ്പ്പ് ഉണ്ടായത്. അഭിഭാഷകരുടെ വേഷത്തിൽ കോടതിക്കുള്ളിൽ പ്രവേശിച്ച അക്രമികൾ ഗുണ്ടാസംഘ നേതാവ് ജിതേന്ദ്ര മാൻ ഗോഗിയെ വധിക്കുവായിരുന്നു. തുടർന്ന് പോലീസുകാർ അക്രമികളെ നേരിടുകയും വധിക്കുകയുമായിരുന്നു.

ജിതേന്ദർ ഗോഗിയെ ഇല്ലാതാക്കാൻ നിലവിൽ ഡൽഹി മണ്ടോളി ജയിലിൽ കഴിയുന്ന ടില്ലു താജ്‌പുരിയ എന്ന ഗുണ്ടാസംഘ നേതാവാണ് ഉമംഗ് യാദവിനെ ചുമതലപ്പെടുത്തിയത്. ഉമംഗ് യാദവ് അഭിഭാഷകന്റെ വേഷം ധരിച്ച് രണ്ട് ഷൂട്ടർമാരെ രോഹിണി കോടതിയിൽ കൊണ്ട് വിടുകയായിരുന്നു. ഏറ്റുമുട്ടലിനുശേഷം വെടിയേറ്റവരുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും നീക്കം ചെയ്യാൻ പ്രതി വിനയ് സഹായിച്ചു. ഇതിന് ജയിലിൽ നിന്നുള്ള ഫോൺ കോളുകളിലൂടെ പ്രതികൾക്ക് ടില്ലു നിർദ്ദേശങ്ങൾ നൽകുകയായിരുന്നു.

താൻ മൂന്ന് വർഷം നിയമം പഠിച്ചിട്ടുണ്ടെന്നും അതിനാൽ വക്കീലിന്റെ യൂണിഫോം ഉണ്ടായിരുന്നെന്നും ഉമാങ് പറഞ്ഞു. സെപ്റ്റംബർ 24 ന് മൂവരും രോഹിണി കോടതിക്ക് സമീപമുള്ള ഒരു മാളിൽ എത്തി വക്കീലിന്റെ യൂണിഫോമിലേക്ക് മാറി. ഗോഗിയെ കൊലപ്പെടുത്തിയ ശേഷം അവർ രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നു, പക്ഷേ പദ്ധതി പരാജയപ്പെട്ടത്തോടെ ഉമംഗെ അവിടെ നിന്ന് രക്ഷപെടുകയായിരുന്നു. പ്രതികളെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close