NEWSSPORTS

ഐ.പി.എൽ; ഡൽഹിയുടെ കുതിപ്പ് തുടരുന്നു; രാജസ്ഥാനെ തകർത്തത് 33 റൺസിന്; ലീഗിൽ ഒന്നാം സ്ഥാനത്ത്

അബുദാബി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 33 റൺസിൻ്റെ തകർപ്പൻ ജയം. 32 പന്തിൽ നിന്ന് ഒരു ഫോറും 2 സിക്സുമടക്കം 43 റൺസ് നേടിയ ശ്രേയസ്സ് അയ്യരാണ് കളിയിലെ താരം. ജയത്തോടെ ഡൽഹി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.

സ്കോർ : ഡൽഹി 154-6(20)
രാജസ്ഥാൻ 121-6(20)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി തകർച്ചയോടെയാണ് തുടങ്ങിയത്. സ്കോർ ബോർഡിൽ 21 റൺസുള്ളപോൾ ഓപ്പണർമാരായ ശിഖർ ധവാൻ(8), പൃഥ്വി ഷാ(10) എന്നിവർ കൂടാരം കയറി. മൂന്നാമനായി ക്രീസിൽ വന്ന ശ്രേയസ്സ് അയ്യരും(43) നായകൻ ഋഷഭ് പന്തും(24) സ്കോർ ഉയർത്തി. പന്ത് പുറത്തായതിന് ശേഷം വന്ന ഹെറ്റ്മെയർ(28) സ്കോറിങ്ങിന് വേഗത കൂട്ടി. രാജസ്ഥാന് വേണ്ടി മുസ്റ്റാഫിസുർ, സക്കറിയ എന്നിവർ രണ്ടും ത്യാഗി, തെവാട്ടിയ എന്നിവർ ഓരോ വിക്കറ്റും നേടി.

155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടർച്ചയായ രണ്ടു പന്തുകളിൽ ഓപ്പണർമാരായ ലിവിങ്സ്റ്റൺ(1), ജയ്സ്വാൾ(5) എന്നിവരെ നഷ്ടമായി. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ നായകൻ സഞ്ജു സാംസൺ (70*) മികച്ച രീതിയിൽ കളിച്ചെങ്കിലും മറുവശത്ത് രാജസ്ഥാൻ ബാറ്റ്സ്മാൻമാർ വിക്കറ്റുകൾ വലിച്ചെറിഞ്ഞു. 53 പന്തിൽ 8 ഫോറും ഒരു സിക്സുമടക്കം 70 റൺസ് നേടിയ സഞ്ജു പുറത്താകാതെ നിന്നു. ഡൽഹിക്ക് വേണ്ടി ആൻറിച്ച് നോർജെ രണ്ടും ആവേഷ് ഖാൻ, കഗിസോ റബാഡ, ആർ. അശ്വിൻ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close