INDIANEWSTop News

ഡൽഹി രോഹിണി കോടതിയിൽ വെടിവെയ്പ്പ്; അഭിഭാഷക വേഷത്തിൽ കയറിയ അക്രമികൾ ഗുണ്ടാനേതാവിനെ വധിച്ചു; അക്രമികളെ വധിച്ച് പോലീസും

ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിൽ വെള്ളിയാഴ്ച നടന്ന വെടിവെയ്‌പിൽ ഗുണ്ടാസംഘ നേതാവ് ജിതേന്ദ്ര മാൻ ഗോഗി ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി പോലീസ്. ഗോഗിക്ക് നേരെ വെടിയുതിർക്കുമ്പോൾ അക്രമികൾ അഡ്വക്കേറ്റ് യൂണിഫോമിലായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു. തുടർന്ന് പോലീസ് സംഘവും വെടിവെച്ചു. കോടതി പരിസരത്ത് ഏകദേശം 35-40 റൗണ്ട് വെടി ഉതിർത്തിട്ടുണ്ട്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും തിഹാർ ജയിലിൽ കഴിയുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ജിതേന്ദർ ഗോഗി. ഗോഗിയുടെ എതിരാളി സംഘത്തിൽപ്പെട്ട ചിലർ അഭിഭാഷകരുടെ വേഷത്തിൽ കോടതിക്കുള്ളിൽ പ്രവേശിക്കുകയായിരുന്നു. ഇവർ ഗോഗിക്കെതിരെ വെടിയുതിർത്തു. ഇതിനെ തുടർന്ന് അക്രമികൾക്കെതിരെ പോലീസും വെടിവെച്ചു.

ഇത് വലിയ സുരക്ഷാ വീഴ്ചയാണ്, ഞാൻ ബാർ ഓഫീസിലായിരുന്നു. വെടിവെപ്പ് ശബ്ദം കേട്ടപ്പോൾ ഞങ്ങൾ അവിടെ പോയി. രണ്ട് പ്രതികളും വക്കീലിന്റെ യൂണിഫോമിലാണ് വന്നത്. തുടർന്ന് അവരെ വധിക്കുകയായിരുന്നുവെന്ന് രോഹിണി കോടതി വൈസ് പ്രസിഡന്റ് പ്രതികരിച്ചു. കോടതിയിൽ അരങ്ങേറിയ അക്രമ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിനെ തുടർന്ന് തലസ്ഥാനത്ത് ഉടനീളം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close