KERALANEWSTrending

‘ജനാധിപത്യത്തിൻറെ അർത്ഥം ചോർത്തുന്നു; കുപ്രചാരണങ്ങളെ തള്ളിക്കളയണം; ഇത് നാടിൻറെ പുരോഗതിക്കായി കൈകോർക്കേണ്ട സമയം’ ; റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ അന്തഃസത്ത തകർക്കാൻ വർഗീയ രാഷ്ട്രീയം ശ്രമിക്കുന്നുവെന്ന് റിപ്പബ്ലിക് ദിനാശംസയിൽ പറഞ്ഞുവെച്ചു മുഖ്യമന്ത്രി. സംസ്ഥാനങ്ങളുടെ അധികാരം കവരാൻ ശ്രമിക്കുകയാണ്. മതേതരത്വത്തെ ഭൂരിപക്ഷ മതത്തിൽ ചേർത്തുവെക്കുന്നുവെന്നും ജനാധിപത്യത്തിൻറെ അർത്ഥം തന്നെ ചോർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിപത്തുകൾക്കെതിരെ പോരാട്ടം നടത്തണം. നാടിൻറെ പുരോഗതിക്കായി കൈകോർക്കേണ്ട സമയമാണിത്. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയണം. വികസനത്തിൻറെ ഗുണഫലം എല്ലാവരിലും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close