Breaking NewsKERALANEWS

ബാണാസുര ഡാമിൽ പതിനേഴുകാരൻ അകപ്പെട്ടതായി സംശയം; പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ നിർത്തി

പടിഞ്ഞാറത്തറ: ബാണാസുര ഡാമിൽ പതിനേഴുകാരൻ അകപ്പെട്ടതായി റിപ്പോർട്ട്. ബൈബിൾ ലാന്റ് പാറയിൽ ഡെനിൻ ജോസ് പോൾ (17) ആണ് അപകടത്തിൽപ്പെട്ടത് എന്നാണ് റിപ്പോർട്ട്. തരിയോട് പത്താംമൈൽ കുറ്റിയാംവയലിൽ ഡാമിന് സമീപം കുളിക്കുന്നതിനിടെയാണ് പതിനേഴുകാരൻ അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നത്. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് സംഭവം. കൽപ്പറ്റ ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഡെനിനെ കണ്ടെത്താൻ കഴിഞ്ഞില്ല. കനത്ത മഴയാണ് പ്രദേശത്ത്. പ്രതികൂല കാലാവസ്ഥയും വെളിച്ചത്തിന്റെ കുറവും കാരണം ഫയർഫോഴ്സ് സംഘം തിരച്ചിൽ നിർത്തിവെച്ചു. പിണങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഡെനിൻ ജോസ് പോൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close