INDIANEWS

പല്ല് വേദനയുമായി എത്തിയ സ്ത്രീയെ കുത്തിവെയ്പ്പ് നൽകി മയക്കിയ ശേഷം ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ ഫോണിൽ പകർത്തി; ദന്തഡോക്ടർ അറസ്റ്റിൽ

ബറേലി: ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ 32 കാരിയായ സ്ത്രീയെ ദന്തഡോക്ടർ ബലാത്സംഗം ചെയ്തു. പല്ല് വേദനയെ തുടർന്ന് കാണാൻ വന്ന സ്ത്രീയെയാണ് കുത്തിവയ്പ്പ് നൽകി മയക്കിയ ശേഷം ബലാത്സംഗം ചെയ്തത്. ശേഷം ഇയാൾ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ദന്തഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 16 നാണ് സംഭവം നടന്നത്. സെയ്ദ്പൂർ ഹോക്കിൻസ് പ്രദേശത്തെ ക്ലിനിക്കിൽ പല്ലുവേദനയെ തുടർന്ന് എത്തിയതായിരുന്നു സ്ത്രീ. ശേഷം പല്ല് നീക്കം ചെയ്യാൻ വേണ്ടി എന്ന തരത്തിൽ കുത്തിവെയ്പ്പ് നൽകി അബോധാവസ്ഥയിലാക്കുകയും തുടർന്ന് പീഡിപ്പിക്കുകയായുമായിരുന്നു എന്ന് സിറ്റി പോലീസ് സൂപ്രണ്ട് രവീന്ദ്ര കുമാർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും ഇയാൾ പകർത്തിയതായി പോലീസ് പറഞ്ഞു.

നവംബർ മൂന്നിന് യുവതിയുടെ ഭർത്താവ് സംഭവം അറിഞ്ഞതിനെ തുടർന്ന് ഇസത്നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ബോധം വന്നപ്പോൾ വസ്ത്രം അലങ്കോലമായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ ദന്തഡോക്ടർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു എന്നും ഇത് ഭയന്ന് ആരോടും സംഭവം പറഞ്ഞില്ല എന്നും ഇര പൊലീസിന് മൊഴി നൽകി. ഇതേ തുടർന്നായിരുന്നു ഡോക്ടറെ അറസ്റ്റ് ചെയ്തത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പ്രാഥമിക അന്വേഷണത്തിൽ ബലാത്സംഗം സ്ഥിരീകരിച്ചതായും എസ്പി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close