KERALANEWS

ക്ഷേത്രങ്ങളിൽ നിന്ന് വരുമാനം നിലച്ചു ; ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ല ; ദേവസ്വംബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം നിലച്ചതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. അടുത്ത മാസത്തെ ശമ്പളം നൽകാൻ പോലും പണമില്ലെന്ന് ബോർഡ് അറിയിച്ചു. ബോർഡിന്റെ നിലവിലുള്ള നീക്കിയിരിപ്പ് പത്തു കോടിയിൽ താഴെയാണ്. ഇതേ തുടർന്ന് ബോർഡ് പ്രസിഡൻ്റ് എൻ.വാസു സർക്കാരിനോട് വീണ്ടും സഹായം തേടി.

കോവിഡ് മൂലം ദേവസ്വം ബോർഡിന്റെ കീഴിലുള്ള 1250 ഓളം ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം പൂർണമായും നിലച്ചിരുന്നു. ഇതോടെയാണ് ദേവസ്വം ബോർഡ് കടുത്ത പ്രതിസന്ധിയിലായത്. പത്ത് കോടി രൂപയുടെ നീക്കിയിരിപ്പും പതിമൂന്നു കോടി രൂപ നിക്ഷേപമായും ഉണ്ടെങ്കിലും ജീവനക്കാർക്ക് ശമ്പളം നൽകാൻ ഇത് തികയില്ല. അതുകൊണ്ടാണ് ബോർഡ് സർക്കാർ സഹായം തേടിയിരിക്കുന്നതെന്ന് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close