INDIANEWSSPORTSTrending

പാരാലിമ്പിക്സിലെ ഇന്ത്യൻ പ്രതീക്ഷയായ നാല്പതുകാരൻ; ജാവലിൻ ത്രോവിൽ ദേവേന്ദ്ര ജജാരിയ വീണ്ടും സ്വർണ്ണം കൊയ്യുമോ?

ടോക്കിയോ: പാരാലിമ്പിക്‌സ് ആരംഭിക്കാൻ ഇനിയേതാനും ദിവസങ്ങൾ മാത്രമേയുള്ളൂ. അവിടെ ജാവലിൻ ത്രോയിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയായി ദേവേന്ദ്ര ജജാരിയ എന്ന നാല്പതുകാരനുണ്ട്.

പാരാലിമ്പിക്സിൽ രണ്ടു തവണ സ്വർണം നേടിയ ഇന്ത്യൻ അത്‌ലറ്റാണ് ജജാരിയ. ആദ്യ സ്വർണനേട്ടം 2004 ലെ ഏതൻസ് പാരാലിമ്പിക്സിലായിരുന്നു. പിന്നീട് 2016 ലെ റിയോ പാരാലിമ്പിക്സിലും സ്വർണം കരസ്ഥമാക്കി. ജാവലിൻ ത്രോയിൽ 62.15 മീറ്റർ ദൂരം റെക്കോർഡുള്ള ജജാരിയ പത്മശ്രീ ലഭിക്കുന്ന ആദ്യ പാരാ-അത്‌ലറ്റ് ആണ്. ഇതെല്ലാം അദ്ദേഹം തന്റെ ഒറ്റകൈ മാത്രം ഉപയോഗിച്ചു നേടിയതാണ്. അതിനാൽ നേട്ടങ്ങൾക്ക് തിളക്കമേറുന്നു.


രാജസ്ഥാനിലെ ചുരു ജില്ലയിലെ കർഷകകുടുംബത്തിലാണ് ജജാരിയ ജനിക്കുന്നത്. എട്ടാം വയസിൽ ഒളിച്ചു കളിക്കുന്നതിനിടെ മരത്തിൽ കയറിയപ്പോൾ വൈദ്യുതി കമ്പിയിൽ നിന്ന് അദ്ദേഹത്തിന് ഷോക്കേൽക്കുന്നു. ബോധരഹിതനായ ജജാരിയയെ രക്ഷിക്കാനായെങ്കിലും ഇടത് കൈ മുറിച്ചു മാറ്റേണ്ടി വന്നു.

എന്നാൽ ജീവിതത്തിലേക്ക് തിരിച്ചു വന്ന ജജാരിയ നിരാശനാകാതെ കളിക്കളത്തിലിറങ്ങി. തന്റെ പരിമിതികളെ കഠിനാധ്വാനത്തിലൂടെ മറികടന്നു. ഇത്തവണത്തെ പാരാലിമ്പിക്സിലും സ്വർണം നേടാനാകുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close