KERALANEWSTop News

ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് സംസ്ഥാന പോലിസ് മേധാവി; പോലീസുകാരൻ വള്ളം മറിഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

എസ്എപി ബറ്റാലിയനിലെ പോലിസ് കോണ്‍സ്റ്റബിള്‍ എസ് ബാലുവിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഇന്ന് ഉച്ചയോടെയാണ് ബാലു മരിച്ചത്.

ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു(27) ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയില്‍ ചേര്‍ന്നത്. പുന്നപ്ര ആലിശ്ശേരില്‍ കാര്‍ത്തികയില്‍ ഡി സുരേഷിന്റെയും അനിലാ ദാസിന്റെയും മകനാണ്. സിവില്‍ എഞ്ചിനീയറിങ്, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദധാരിയായ ബാലു അവിവാഹിതനാണ്.

സുധീഷ് കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞ് ബാലു എന്ന പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. വർക്കല പോലീസാണ് കേസെടുത്തത്. കേസിന്റെ അന്വേഷണ ചുമതല വർക്കല ഡിവൈഎസ്പി നിയാസിനാണ്.

വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനാൽ ആണ് അപകടമുണ്ടായതെന്ന് വള്ളക്കാരന്‍. സിഐ എഴുന്നേറ്റപ്പോഴാണ് ബാലന്‍സ് നഷ്ടപ്പെട്ടതെന്നും വള്ളക്കാരന്‍ പ്രതികരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂരില്‍ പ്രതിയെ തിരഞ്ഞുപോയ വള്ളം മുങ്ങിയാണ് പൊലീസുകാരന്‍ മരിച്ചത്. എസ്എപി ക്യാംപിലെ പൊലീസുകാരന്‍ ബാലുവാണ് മരിച്ചത്.

പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യ പ്രതിയായ ഒട്ടകം രാജേഷിനെ തിരഞ്ഞിറങ്ങിയ പോലീസുകാർ സഞ്ചരിച്ച വള്ളം അപകടത്തിൽപ്പെട്ട വിവരം പുറത്തറിഞ്ഞത് തൊഴിലുറപ്പ് തൊഴിലാളികളിലൂടെ. വള്ളത്തില്‍ തൂങ്ങി കിടക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ആദ്യം കണ്ടത് സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ആയിരുന്നു. സംഭവം കണ്ട തൊഴിലാളികൾ നിലവിളിച്ചതോടെയാണ് അപകട വിവരം പുറം ലോകം അറിയുന്നത്.

വര്‍ക്കലയില്‍ നിന്ന് പണയില്‍കടവിലേക്ക് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. എസ്എപി ക്യാമ്പിലെ പോലീസുകാരനായ ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു(27) ആണ് അപകടത്തിൽ മരിച്ചത്.

വര്‍ക്കല സിഐ പ്രശാന്ത്, മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത്, എസ്എപി ക്യാമ്പിലെ പോലീസുകാരന്‍ ബാലു, വള്ളക്കാരന്‍ വസന്തന്‍ എന്നിവരുള്‍പ്പെട്ട സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തില്‍പെട്ടത്. വള്ളക്കാരനെയും സി.ഐ. അടക്കം രണ്ടുപോലീസുകാരെയും ആദ്യം തന്നെ രക്ഷിച്ചു. അല്പസമയം കഴിഞ്ഞാണ് ബാലുവിനെ കരയ്‌ക്കെത്തിച്ചത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഒട്ടകം രാജേഷ് ഒളിവില്‍ക്കഴിയുന്ന കേന്ദ്രം രഹസ്യ വിവരത്തിലൂടെ തിരിച്ചറിഞ്ഞ പോലീസ് വള്ളത്തില്‍ പണയില്‍ക്കടവിലേക്ക് പോവുകയായിരുന്നു. വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാര്‍ക്കൊപ്പം വര്‍ക്കലയില്‍ നിന്നുള്ള പോലീസുകാരും പ്രതിയെ പിടികൂടാനായി വള്ളത്തില്‍ പുറപ്പെട്ടിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

വള്ളത്തില്‍ തൂങ്ങി കിടക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ നിലവിളിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും മറ്റും ഓടിക്കൂടി രണ്ട് പോലീസുകാരെ കരയ്‌ക്കെത്തിച്ചു. അഗ്നിരക്ഷാസേനയെത്തിയ ശേഷമാണ് ബാലുവിനെ കരയ്‌ക്കെത്തിക്കാനായത്. അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close