KERALANEWSTrending

115 പവൻ സ്ത്രീധനമായി ലഭിച്ചിട്ടും ക്രൂരപീഡനം; ശാരീരിക, മാനസിക ഉപദ്രവങ്ങൾക്ക് പുറമെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമങ്ങളും; ഡിജിപി ഓഫീസിലെ എസ്ഐയുടെ ക്രൂര പീഡനം മൂലം ആത്‌മഹത്യക്ക് ശ്രമിച്ച ഭാര്യ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: ഡിജിപി ഓഫീസിലെ എസ്ഐയുടെ ക്രൂര പീഡനം മൂലം ആത്‌മഹത്യക്ക് ശ്രമിച്ച ഭാര്യ ഗുരുതരാവസ്ഥയിൽ. മ്യൂസിയത്തിന് സമീപം താമസിക്കുന്ന സൂസൻ തോമസ് (32) എന്ന യുവതിയാണ് ആണ് ഭർത്താവായ ബാസ്റ്റിൻ ജോൺസന്റെ ക്രൂരപീഡനം മൂലം ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരുടെ അവസ്ഥ ഗുരുതരമായതിനാൽ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ശാരീരിക, മാനസിക മർദ്ദനങ്ങൾക്ക് പുറമെ പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃത്യങ്ങൾക്കും ഭർത്താവ് ഇവരെ ഇരയാക്കിയിരുന്നതായി യുവതി വ്യക്തമാക്കിയിരുന്നു. ഡിജിപി മുതൽ ആഭ്യന്തരമന്ത്രി വരെയുള്ളവർക്ക് പരാതി നൽകാൻ യുവതി ശ്രമിച്ചിരുന്നെങ്കിലും ബാസ്റ്റിന്റെ ഉന്നതബന്ധങ്ങൾ മൂലം യാതൊരു തരത്തിലും മുന്നോട്ട് പോവാൻ സാധിച്ചിരുന്നില്ല. ലൈംഗിക ആവശ്യങ്ങൾക്ക് മാത്രമാണ് ഭർത്താവ് തന്നെ ഉപയോഗിച്ചിരുന്നതെന്നും തന്നെ ഉപദ്രവിച്ചിരുന്നുവെന്നും സൂസൻ കുറ്റപ്പെടുത്തിയിരുന്നു.

115 പവൻ സ്ത്രീധനാമയി വാങ്ങിയാണ് കല്യാണം കഴിച്ചത്. എങ്കിലും സ്ത്രീധനത്തിന്റെ പേരിലും സൂസൻ പീഡനം അനുഭവിച്ചിരുന്നു. സാമാന്യം മികച്ച സാമ്പത്തിക സ്ഥിതിയുള്ള സൂസന്റെ കുടുംബത്തിൽ നിന്ന് പണം തട്ടിയെടുക്കാനും ബാസ്റ്റിൻ ശ്രമിച്ചിരുന്നു. യുവതിയുടെ ആത്മഹത്യകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close