celebrityINDIANEWSSocial MediaTrending

ധനുഷ് – ഐശ്വര്യ രജനികാന്ത് വിവാഹമോചനത്തിനിടയിൽ പെട്ടുപോയത് 150 കോടിയുടെ വീട്; ഇരുവരും പണം മുടക്കി പണിയുന്ന വീട്ടിൽ അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ടും; നിയമപ്രശ്നം വന്നാൽ ഇരുകൂട്ടർക്കും തലവേദനയാകുമെന്ന് റിപ്പോർട്ട്; താരദമ്പതികളുടെ സ്വപ്നഭവനത്തിന്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

താരദമ്പതികളുടെ വിവാഹവും വിവാഹമോചനവുമാണ് കഴിഞ്ഞ കുറച്ച് നാളുകളായി ചർച്ച വിഷയം. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് കടന്നു വന്നിരിക്കെയാണ് ധനുഷ് – ഐശ്വര്യ രജനികാന്ത് ദമ്പതികൾ. ധനുഷ് – ഐശ്വര്യ രജനികാന്ത് വിവാഹമോചനവാർത്ത തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കരിയറിൽ നേട്ടങ്ങളുടെ നെറുകയിലാണ്‌ ഇപ്പോൾ ധനുഷ്. മികച്ച നടനുള്ള ദേശീയ അവാർഡ്, കയ്യിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ. എന്നാൽ വെറും 21ആം വയസ്സിൽ ഐശ്വര്യയെ വിവാഹം കഴിക്കുമ്പോൾ ധനുഷ് കരിയറിന്റെ ശൈശവദശയിലായിരുന്നു. 18 വർഷത്തെ ദാമ്പത്യജീവിതത്തിൽ മാതൃകാ ദമ്പതികളായാണ് തമിഴ് സിനിമാലോകം കണ്ടിരുന്നത്. അതാണ് ഈ വാർത്ത സൃഷ്ടിക്കുന്ന നടുക്കത്തിന് കാരണവും.

വഴിപിരിയുമ്പോൾ ഇരുവരുടെയും വ്യക്തിജീവിതത്തിലെ വലിയ നഷ്ടങ്ങളിൽ പെടുത്താവുന്ന ഒന്നുണ്ട്. ഇരുവരും ആഗ്രഹിച്ചു പണിതുകൊണ്ടിരിക്കുന്ന വീട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയസ് ഗാർഡനിലാണ് ആഡംബരവീട് പൂർത്തിയാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വീടിന്റെ ഭൂമിപൂജ നടന്നത്. അന്നത്തെ ചടങ്ങിൽ സൂപ്പർസ്റ്റാർ രജനികാന്തും കുടുംബസമേതം പങ്കെടുത്തിരുന്നു. രജനികാന്ത് കഴിഞ്ഞ 30 വർഷമായി പോയസ് ഗാർഡനിലെ വീട്ടിലാണ് താമസിക്കുന്നത്. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയും ഇവിടെയായിരുന്നു.

150 കോടി ചെലവിൽ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിലാണ് വീടുപണി പുരോഗമിക്കുന്നത് എന്നാണ് വാർത്ത. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം സ്മാർട് ടെക്‌നോളജിയിൽ അധിഷ്ഠിതമായ വീട്ടിലുണ്ടാകും എന്നാണ് വിവരം. ഐശ്വര്യയും ഈ വീട്ടിലേക്കായി വലിയ തുക മുതൽ മുടക്കിയിട്ടുണ്ട് എന്നാണ് വാർത്ത. അങ്ങനെയെങ്കിൽ നിയമപ്രശ്നങ്ങൾ വന്നാൽ അതും തലവേദനയാകും.

2004ൽ വിവാഹിതരായ ഇരുവർക്കും ലിംഗ, യാത്ര എന്നീ മക്കളുണ്ട്. മക്കളുടെ കാര്യത്തില്‍ കോ പാരന്റിങ്ങിനാണ് ധനുഷും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നതെന്നാണ് വാർത്ത.

“സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം… വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ”- ധനുഷ് ട്വിറ്ററിലും ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലുമാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.

രജനീകാന്തിന്‍റെ മകളായ ഐശ്വര്യ പിന്നണി ഗായികയായാണ് സിനിമയില്‍ എത്തിയത്. രമണാ എന്ന ചിത്രത്തിനുവേണ്ടി 2000ല്‍ പാടിയെങ്കിലും ഈ ചിത്രം റിലീസായില്ല. ഐശ്വര്യ പാടിയ വിസില്‍ എന്ന സിനിമ 2003ല്‍ പുറത്തിറങ്ങി. 3 ആണ് ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ധനുഷ് ആയിരുന്നു നായകന്‍. 2016ല്‍ യു.എന്‍ വിമന്‍റെ ഗുഡ്‍വില്‍ അംബാസഡറായി.

2002ലാണ് ധനുഷ് സിനിമയിലെത്തിയത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. നായകപ്രാധാന്യമുള്ള കഥാപാത്രത്തെ ധനുഷ് ആദ്യമായി അവതരിപ്പിക്കുന്നത് 2003ൽ തിരുടാ തിരുടി എന്ന ചിത്രത്തിലാണ്. 2010ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അത്‍രംഗി രേയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close