INDIANEWS

ഇന്റര്‍നെറ്റ് രഹിത ഡിജിറ്റല്‍ പേയ്‌മെന്റ് ഉടന്‍ രാജ്യമെങ്ങും; ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ആര്‍ബിഐ:

മുംബൈ: ഇന്‍രര്‍നെറ്റ് ഇല്ലാതെ തന്നെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനുള്ള സംവിധാനം ഉടന്‍ തന്നെ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് റിസര്‍വ് ബാങ്ക്. ഇതോടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് അനുഭവപ്പെടുന്ന ഇന്റര്‍നെറ്റ് പ്രശ്‌നം പരിഹരിക്കാനാകും.

ഇതിനുള്ള പ്രാഥമിക പരീക്ഷണങ്ങള്‍ തുടങ്ങിയതായും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പദ്ധതിയുടെ കീഴില്‍ മൂന്ന് പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരീക്ഷണങ്ങള്‍ നടന്നത്. 2020 ജനുവരി ആറു മുതല്‍ തന്നെ പരീക്ഷണം ആരംഭിച്ചു. ചെറിയ ചെറിയ ഇടപാടുകള്‍ ആണ് നടത്തിയത്. രണ്ട് ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള തുകകള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടു.

ഉള്‍നാടുകളില്‍ ഇത്തരം സംവിധാനം ഫലപ്രദമായി ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താനാകുമെന്നും റിസര്‍വ് ബാങ്ക് അവകാശപ്പെട്ടു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും വൈകാതം തന്നെ പുറത്ത് വിടാനാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close