
നടി ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന് ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരുകയാണ്. അതിനിടയിൽ നടന്റെ ഏറ്റവും പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ അക്കൗണ്ടന്റിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഉടമസ്ഥയിലുള്ള നിര്‍മ്മാണ കമ്പനി ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ മാനേജറെയും അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു നടന്റെ നിർമാണ കമ്പനിയിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ പല രേഖകളും പിടിച്ചെടുത്തിരുന്നു. പണമിടപാട് രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനാണ് ജീവനക്കാരെ വിളിച്ചുവരുത്തിയത്.
സംവിധായകന് അരുണ്‍ ഗോപിയെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി. ദിലീപിനെ ചോദ്യം ചെയ്യുന്ന കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് അരുണ്‍ ഗോപിയെ വിളിപ്പിച്ചത്. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിയാന്‍ വേണ്ടിയാണ് അരുണ്‍ ഗോപിയെ വിളിച്ചുവരുത്തിയത്.
നേരത്തെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ റാഫിയെയും അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ തുടന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന് പറഞ്ഞു. വധഗൂഢാലോചനക്കേസും നടിയെ ആക്രമിച്ചതും വ്യത്യസ്ത കേസുകള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി ആലുവ മജിസ്ട്രേറ്റ് കോടതിയിലെത്തി. നേരത്തെ സുനിയെ ജയിലിലെത്തി അമ്മ സന്ദര്‍ശിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന ആരോപണം ശരിവെക്കുന്ന തരത്തിലുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പണമിടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ തെളിവുകള്‍ നല്‍കുന്നത് എന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാന്‍ സുരാജ് വഴി പണം നല്‍കിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..