KERALANEWSTop News

മൂന്ന് പ്രതികളുടെ ഫോണുകള്‍ പിടിച്ചെടുത്തു; ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം നാളെ; ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും എസ്പി

ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിച്ചുവെന്ന് എസ്.പി.മോഹനചന്ദ്രന്‍. അഞ്ചുപേരെയും പ്രത്യേകമായാണ് ചോദ്യം ചെയ്തത്. പ്രതികളായ സൂരജ്, ബൈജു, അപ്പു എന്നിവരുടെ ഫോണുകള്‍ പിടിച്ചെടുത്തതായും എസ് പി പറഞ്ഞു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം നാളെ ലഭിക്കും. പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ആലുവയിലെ വീട്ടിലേക്ക് മടങ്ങിയത്. എസ് പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ സി.ഐ റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തത്.

പ്രതികൾ ഇന്നു മുതൽ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. പ്രതികൾ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുണ്ടാകണമെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് നിർദേശിച്ചിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close