KERALANEWS

അഭിപ്രായ വ്യത്യാസം സ്വാഭാവികം, പാർട്ടിയിൽ പ്രശ്നങ്ങളില്ല; അതൃപ്തി സ്ഥിരീകരിച്ച് കെ സുധാകരൻ

കോഴിക്കോട്: മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രമാണെന്നും കെ സുധാകരൻ. ഇതോടെ പാർട്ടിയിലെ അതൃപ്തി സ്ഥിരീകരിച്ച് സുധാകരന്‍. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്കരിച്ചിരുന്നു.

കണ്ണൂര്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമ്പറം ദിവാകരനെതിരെ നടപടിയെടുത്തതിൽ സുധാകരന്‍ ഉറച്ചുനിന്നു. അച്ചടക്കലംഘനം കാട്ടിയതിനാലാണു നടപടിയെടുത്തത്. ഇതു വച്ചുപൊറുപ്പിക്കാനാകില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. അച്ചടക്കലംഘനം ശ്രദ്ധയില്‍പെട്ടാല്‍ വലിപ്പ ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി തീരുമാനം ലംഘിച്ചാൽ അച്ചടക്കനടപടിയെന്നത് സ്വാഭാവികമാണെന്നും, അച്ചടക്ക നടപടിക്ക് വലിയ ആൾ ചെറിയ ആൾ എന്ന വ്യത്യാസം ഇല്ലെന്നും കെ.സുധാകരൻ വ്യക്തമാക്കി. പതിനായിരങ്ങൾ കോൺഗ്രസിലേക്ക് എത്തുന്നുവെന്നും പ്രസ്ഥാനം ശക്തിപ്പെടുന്നുവെന്നും സുധാകരൻ പറഞ്ഞു. എല്ലാ ജില്ലയിലും വരവേൽപ്പ് സംഘടിപ്പിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാർട്ടി അച്ചടക്ക ലംഘനത്തിന് കോൺഗ്രസിൽ നിന്നും പുറത്താക്കിയത് ഇന്നലെയാണ്. കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിസിസി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദൽ പാനലിൽ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരൻ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close