KERALANEWS

നവമാധ്യമങ്ങൾ വഴി അധികാരികൾക്കും സഹപ്രവർത്തകർക്കുമെതിരെ വ്യാജ പ്രചരണങ്ങൾ; സർക്കാർ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച് ഒരു വിഭാഗം കെഎസ്ആർടിസി തൊഴിലാളികൾ; ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും

നവമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്ന പ്രചരണങ്ങൾ നടത്തുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഗവൺമെന്റ് അഡിഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരി. ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.

സ്വതന്ത്രമായ അഭിപ്രായപ്രകടനം സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചരണങ്ങളും, സംസ്ഥാന-കേന്ദ്ര ഭരണാധികാരികൾക്കെതിരെയും കെ.എസ്.ആർ.ടി.സിയിലെ സഹപ്രവർത്തകർക്കെതിരേയും പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിൽ കെ.എസ്.ആർ.ടി.സിയിലെ ചെറിയ ഒരു വിഭാഗം ജീവനക്കാരും മുമ്പിൽ നിൽക്കുന്ന പ്രവണത കനടത്തായി സർക്കുലറിൽ അദ്ദേഹം സൂചിപ്പിക്കുന്നു. ഒരു പൊതുജന സേവകൻ ഒരിക്കലും ഇത്തരത്തിലുള്ള പ്രചരണങ്ങൾ നടത്താൻ പാടില്ലെന്നും സർക്കാർ കോർപ്പറേഷൻ നയങ്ങളെയും നടപടികളെയും കുറിച്ചുള്ള വിമർശനങ്ങളോ, അഭിപ്രായപ്രകടനങ്ങളോ ജീവനക്കാർ / ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങളിൽ കൂടി അനുമതി ഇല്ലാതെ പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽമേലധികാരികൾ നടപടിക്ക് ശുപാർശ ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു.

ഒരു പൊതുജന സേവകൻഎന്ന നിലയിൽ 1960-ലെ സർക്കാർ പെരുമാറ്റ ചട്ടങ്ങൾ (ഗവൺമെന്റ് കോണ്ടക്ട് റൂൾ)-ന് വിപരീതമായി നിയമവിരുദ്ധമോ, അപകീർത്തികരമോ, സഭ്യമല്ലാത്തതോ, സർക്കാർ കോർപ്പറേഷൻ നയങ്ങളെ വിമർശിക്കുന്നതോ ആയ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന കോർപ്പറേഷനിലെ ഏതൊരു ജീവനക്കാരനും ജീവനക്കാരിക്കുമെതിരെ 1960-ലെ കേരള സിവിൽ സർവ്വീസ് (തരം തിരിവും, നിയന്ത്രണവും, അപ്പീലും) ചട്ടങ്ങൾ പ്രകാരം കർശനമായ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close