NEWSWORLD

മകൾക്ക് വേണ്ടി ഡിസ്‌നി ‘കാറുകൾ’ വാങ്ങിക്കൂട്ടി; ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമ

ന്യൂയോർക്ക്: 2006-ൽ പിക്‌സാർ ആനിമേഷൻ സ്റ്റുഡിയോയും വാൾട്ട് ഡിസ്‌നി സ്റ്റുഡിയോയും ചേർന്ന് പുറത്തിറക്കിയ ‘കാർസ്’ എന്ന സിനിമ കണ്ട് ആവേശഭരിതരായവരിൽ കുട്ടികൾ മാത്രമല്ല മുതിർന്നവരുമുണ്ടായിരുന്നു. ആ മുതിർന്നവരിൽപ്പെട്ട മെക്‌സിക്കൻ സ്വദേശിയായ ജോർജ് അരിയാസ് എന്ന വ്യക്തി ഇപ്പോൾ ശ്രദ്ധേയനായിരിക്കുകയാണ്. ബാക്കിയുള്ള മുതിർന്ന ആരാധകരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ആ സിനിമയോടുള്ള ആരാധന ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോയി എന്നതാണ്. അത് ഒടുവിൽ ജോർജിന് ഒരു ഗിന്നസ് വേൾഡ് റെക്കോർഡും നേടിക്കൊടുത്തു.

ഇന്ന് ലോകത്ത് ഡിസ്‌നിയുടെ കാറുകളുടെ ചെറിയ പതിപ്പുകളുടെ ഏറ്റവും വലിയ ശേഖരത്തിന്റെ ഉടമയാണ് ജോർജ്. ഇതാണ് ജോർജിനെ ലോക റെക്കോർഡിന് അർഹനാക്കിയത്. അദ്ദേഹത്തിന്റെ പക്കലുള്ള 1,200 ഇനം കാറുകളുടെ ശേഖരണം, ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ബുക്ക് 2022-ലാണ് ഒരു സ്ഥാനം ഉറപ്പിച്ചത്.

ഒരു സിനിമാ ആരാധകനിൽ നിന്ന് ഒരു ലോക റെക്കോർഡ് ഉടമയിലേക്കുള്ള 15 വർഷത്തെ നീണ്ട യാത്ര ജോർജ് ആരംഭിച്ചത് പിന്നിൽ അദ്ദേഹത്തിന്റെ മകളായിരുന്നു. ജോർജിന്റെ മകൾ തനിക്ക് കളിക്കുന്നതിനായി ‘കാർസ്’ലെ ആനിമേഷൻ താരങ്ങളായ മക്വീൻ, മേറ്റർ, സാലി, ചിക്ക് ഹിക്‌സ്.. തുടങ്ങി കാറുകൾ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം, അദ്ദേഹം ഇത്തരം കാറുകളുടെ ചെറുപതുപ്പുകൾ വാങ്ങുന്നത് തുടരുകയായിരുന്നു.

തന്റെ ശേഖരത്തോട് വളരെ അടുപ്പം പുലർത്തുന്ന ജോർജ്, എല്ലാ കാറുകളും വളരെ സൂക്ഷ്മതയോടെ പുതിയതുപോലെ തന്നെ ഗ്ലാസ് അലമാരയിലെ കെയ്‌സുകളിൽ പ്രദർശിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. തന്റെ ഉടമസ്ഥതയിലുള്ള എല്ലാ യൂണിറ്റ് കാറുകളുടെയും റെക്കോർഡ് സൂക്ഷിക്കുകയും 1,200 ഇനം കാറുകളും വളരെ വിവേകപരമായിട്ടുള്ള പാറ്റേണിൽ ഒരുക്കിവച്ചിരിക്കുകയാണ് ജോർജ്.

ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഔദ്യോഗിക വെബ്സൈറ്റ് കുറിച്ചിരിക്കുന്നതനുസരിച്ച്‌, അദ്ദേഹം ശേഖരിച്ച എല്ലാ യൂണിറ്റുകളിലും, അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് ജോൺ ലാസെറ്റെറുടെയും ആൽബർട്ട് ഹിൻകിയുടെയും സൃഷ്ടികളോടാണ്. കൂടാതെ അദ്ദേഹത്തിന് ഏറ്റവും അധികം ആരാധന ‘മക്വീൻ’ എന്ന കാർ കഥാപാത്രത്തിനോടാണ്. “എത്രയുണ്ടെന്ന് അറിയാതെ ഞാൻ അവ (കാറുകൾ) വാങ്ങിക്കൊണ്ടിരുന്നു, ഞാൻ ശേഖരിക്കുന്നത് നിർത്തിയതെയില്ല,” ജോർജ് ഗിന്നസിനോട് പറഞ്ഞു.

പിക്‌സർ ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച്‌ വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സ് ആനിമേഷൻ പുറത്തിറക്കിയ സാഹസിക കോമഡി സിനിമയായിരുന്നു ‘കാർസ്’. ചിത്രത്തിന്റെ രചനാ സഹായവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജോൺ ലാസെറ്റെർ ആണ്. ജോൺ ലാസെറ്റെറിനൊപ്പം ജോ റാൻഫ്റ്റും, ജോഗൻ ക്ലുബിഎൻ-ഉം കഥ എഴുത്തിൽ പങ്കായാളിയിട്ടുണ്ടായിരുന്നു. ഡാൻ ഫോഗിൾമാൻ, കീൽ മർഫി, ഫിൽ ലോറിൻ, ജോർഗൻ ക്ലൂബിയൻ തുടങ്ങിയവർ തയ്യാറാക്കിയ തിരക്കഥയിലും ജോൺ ലാസ്സെറ്റെർ ഉണ്ടായിരുന്നു.

2006-ൽ മെയ് ജൂണിൽ പുറത്തിറക്കിയ ‘കാർസ്’, പിക്‌സർ കമ്ബനി അവസാനമായി സ്വന്തമായി നിർമ്മിച്ച സിനിമയാണിത്. ഇതിന് ശേഷം 2006-ൽ തന്നെ പിക്‌സർ കമ്ബനിയെ ഡിസ്‌നി ഏറ്റെടുത്തു. 120 ദശലക്ഷം ഡോളർ മുതൽ മുടക്കി നിർമ്മിച്ച ഈ ആനിമേഷൻ ചിത്രം ബോക്‌സോഫീസിൽ 462.2 ദശലക്ഷം ഡോളർ സ്വന്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close