celebrity

ബിഗ് ബോസ് ഒടിടിയുടെ ആദ്യ സീസണിലെ വിജയി ദിവ്യ അഗർവാൾ; “വുമൺ പവർ സിന്ദാബാദ്” എന്ന് ഷോയുടെ സംവിധായകനും നിർമ്മാതാവും

ബിഗ് ബോസ് ഒടിടിയുടെ ആദ്യ സീസണിലെ വിജയിയെ പ്രഖ്യാപിച്ചു. ദിവ്യ അഗർവാളാണ് വിജയി. ദിവ്യ അഗർവാൾ നിശാന്ത് ഭട്ടിനെയും ഷമിത ഷെട്ടിയെയും മറികടന്നു ട്രോഫിയും 25 ലക്ഷം രൂപയുടെ ഫ്ലാറ്റും സ്വന്തമാക്കി. കൊറിയോഗ്രാഫർ നിശാന്ത് ഭട്ട് രണ്ടാം സ്ഥാനവും ഷമിത ഷെട്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ടോപ് 5 ലെ മത്സരാത്ഥികൾ എല്ലാം ഒക്ടോബറിൽ ആരംഭിക്കുന്ന ബിഗ് ബോസ് 15 -ന്റെ ഭാഗമാണ്. നടൻ സൽമാൻ ഖാൻ ആണ് പരിപാടി അവതരിപ്പിക്കുക. കരൺ ജോഹർ വിജയിയായി ദിവ്യയെ പ്രഖ്യാപിച്ചപ്പോൾ ഞെട്ടലോടെയാണ് അവൾ കാണപ്പെട്ടത്. ദിവ്യ അഗർവാളിനെ വിജയിയായി പ്രഖ്യാപിച്ചതിനാൽ “വുമൺ പവർ സിന്ദാബാദ്” എന്ന് സംവിധായകനും നിർമ്മാതാവും പറഞ്ഞു.

തന്റെ വിജയത്തിൽ സന്തോഷം പങ്കു വെച്ച് ദിവ്യ അഗർവാൾ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. വിജയ നിമിഷത്തിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട്, അവളുടെ ടീം ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട് കുറിപ്പും എഴുതി. “ആറാഴ്ചത്തെ ഈ യാത്രയുടെ ഭാഗമായ നിങ്ങൾ ഓരോരുത്തർക്കും നന്ദി. വളരെയധികം സ്നേഹം പകർന്നതിനും ദിവ്യയെ വിജയിയാക്കിയതിനും നന്ദി ” എന്നായിരുന്നു കുറിപ്പ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close