Breaking NewsNEWSSocial MediaTrending

ഞങ്ങൾ പ്രണയത്തിലാണ്; തുറന്നു പറഞ്ഞ് ദിയ കൃഷ്ണയും വൈഷ്ണവും

സമൂഹ മാധ്യമങ്ങളിലെ സെലിബ്രിറ്റികളാണ് നടന്‍ കൃഷ്‍ണകുമാറിന്‍റെ മക്കള്‍. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കെല്ലാം ഇന്‍സ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. ആരാധകരുമായി സംവദിക്കാനും ഇവര്‍ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ആരാധകര്‍ക്കും ഏറെ കൗതുകമുള്ള വ്യക്തിപരമായ ഒരു കാര്യം പങ്കുവച്ചിരിക്കുകയാണ് ദിയ കൃഷ്‍ണ. തന്റെ പ്രണയമാണ് ദിയ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രൻ ആണ് ദിയയുടെ കാമുകൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും നിരന്തരം പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയവിവരം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ വൈഷ്ണവ് തന്നെയാണ് ​ഗോസിപ്പുകൾക്ക് മറുപടിയുമായി എത്തിയത്.

ദിയയോടൊപ്പമുള്ള സൗഹൃദനിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ പങ്കുവച്ചായിരുന്നു ൈവഷ്ണവ് പ്രണയം വെളിപ്പെടുത്തിയത്. ‘അതെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ്.’–ഇതേ വിഡിയോയ്‌ക്ക് അടിക്കുറിപ്പായി ദിയ കുറിച്ചു. കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാനയും ഇഷാനിയും സിനിമയിൽ സജീവമാണ്. ഹൻസികയാണ് ഇളയമകൾ.

https://www.instagram.com/reel/CRf8hoCgB-7/?utm_source=ig_web_copy_link

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close