INDIANEWS

പാര്‍ട്ടി കൊടിമരം സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരന്‍ മരിച്ച സംഭവം; ആരെയും അറസ്റ്റ് ചെയ്യാതെ പൊലീസ്


ചെന്നൈ: പാര്‍ട്ടി കൊടിമരം സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് അനാസ്ഥ കാട്ടുന്നതായി ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ദിനേഷ് എന്ന ബാലനാണ് മരിച്ചത്.

തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഡിഎംകെയുടെ കൊടി സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കൊടിമരം സ്ഥാപിക്കുന്നതിന് അധികൃതരില്‍ നിന്ന് അനുമതി തേടിയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക ഡിഎംകെ പ്രവര്‍ത്തകന്റെ വിവാഹത്തോട് അനുബന്ധിച്ചായിരുന്നു കൊടിമരം സ്ഥാപിക്കലെന്നും പൊലീസ് പറഞ്ഞു. വൈദ്യുത ലൈനിന്റെ കമ്പിയില്‍ കൊടിമരം തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റത്.
2019ല്‍ എഐഎഡിഎംകെയുടെ അനധികൃത പരസ്യബോര്‍ഡ് വീണ് ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ മരിച്ചതിന് തൊട്ടുപിന്നാലെ, അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ബാനര്‍ സംസ്‌കാരം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഡിഎംകെ രംഗത്ത് എത്തിയിരുന്നു.

വിവാഹം നിശ്ചയിച്ച സമയത്ത് തന്നെ നടക്കുകയും വിവാഹത്തിന് മന്ത്രി പൊന്‍മുടി എത്തുകയും ചെയ്തിരുന്നു. ഇത്രയും ചെറിയ കുട്ടിയെ ഇത്തരം അപകടമുള്ള ഒരു ജോലി ഏല്‍പ്പിച്ചത് എന്തിന് എന്ന ചോദ്യം ഉയരുന്നുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രഥമവിവര റിപ്പോര്‍ട്ടില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close