KERALANEWS

മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യം; ഡിഎംകെയുടെ ഇടുക്കി ജില്ലാ ഘടകം സ്റ്റാലിനെ കാണും

തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യം മുന്നോട്ട് വച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ ഡിഎംകെയുടെ ഇടുക്കി ജില്ലാ ഘടകം. വിഷയം എം. കെ. സ്റ്റാലിനെ നേരില്‍ കണ്ട് അറിയിക്കുമെന്നും കൂടികാഴ്ചയ്ക്കായി അനുമതി ലഭിച്ചിട്ടുണ്ടെന്നും നേതൃത്വം അറിയിച്ചു.
തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ഡിഎംകെയും, എഐഎഡിഎംകെയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല.

എന്നാല്‍ മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ എക്കാലത്തെയും ആവശ്യമായ പുതിയ ഡാം നിര്‍മിക്കണമെന്നാണ് ഡിഎംകെയുടെ ഇടുക്കി ജില്ലാ നേതാക്കളുടെ നിലപാട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനും തമിഴ്നാടിനും ദോഷകരമല്ലാത്ത തീരുമാനം എടുക്കണമെന്നും പുതിയ ഡാം നിര്‍മിക്കണമെന്നും ഡിഎംകെ ഇടുക്കി ജില്ലാ സെക്രട്ടറി പറഞ്ഞു.

തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന ആവശ്യം ശക്തമാകുമ്പോള്‍ എം കെ സ്റ്റാലിനില്‍ നിന്ന് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ ജില്ലാ നേതൃത്വം. അതേസമയം വിഷയത്തില്‍ പ്രതികരിക്കുന്നതിന് എഐഎഡിഎംകെ തയ്യാറായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close