INDIANEWS

സ്റ്റാലിൻ സർക്കാർ ഉദ്യോഗസ്ഥരെയും പോലീസിനെയും ഭീഷണിപ്പെടുത്തുന്നു; ഡിഎംകെ അവരുടെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ പളനിസ്വാമി

ചെന്നൈ: സ്റ്റാലിൻ സർക്കാർ ഉദ്യോഗസ്ഥരെയും പോലീസിനെയും ഭീഷണിപ്പെടുത്തുന്നുവെന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ കോ-ഓർഡിനേറ്ററുമായ കെ പളനിസ്വാമി. ഇത് അവസാനിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഡിഎംകെ ഭാരവാഹികളോട് പളനിസ്വാമി ആവശ്യപ്പെട്ടു.

സിവിൽ ബോഡി തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഡിഎംകെ അംഗങ്ങൾ സർക്കാർ ഉദ്യോഗസ്ഥരെയും പോലീസിനെയും അവരുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ അരാജകത്വവും ഭീഷണിപ്പെടുത്തലും നടത്തുകയാണ്. ഇതിനു ഏറ്റവും പുതിയ ഉദാഹരണം മയിലാടുതുറൈ ജില്ലയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ചെയർമാന്റെ ഭീഷണിയെത്തുടർന്ന് ജില്ലാ കളക്ടറോട് 60 ദിവസത്തെ അവധി ആവശ്യപ്പെട്ടതാണ്.

അടുത്തിടെ തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനിടെ ജനാധിപത്യത്തെ ഹനിക്കുന്നതിനെ കുറിച്ച് തങ്ങൾ ഗവർണർക്ക് നിവേദനം നൽകിയിരുന്നു എന്നും ഡിഎംകെ അംഗങ്ങൾ അതിക്രമങ്ങളിൽ ഏർപ്പെടുകയാണെന്ന് പറഞ്ഞിരുന്നുവെന്ന് പളനിസ്വാമി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെയും പോലീസിനെയും ഭീഷണിപ്പെടുത്തുന്ന അരാജകത്വ പ്രവണത അവസാനിപ്പിക്കണമെന്ന് ഡിഎംകെയോട് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close