NEWSTop News

‘പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള കെ റെയിൽ പദ്ധതി നടപ്പാക്കണ്ട; പദ്ധതി കേരളത്തെ രണ്ടാക്കും’; കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള കെ റെയിൽ പദ്ധതി നടപ്പാക്കണ്ട. പദ്ധതി കേരളത്തെ രണ്ടാക്കുമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ.

250 കിലോമീറ്റർ വേഗത്തിൽ വരെ ട്രെയിൻ ഓടിക്കാനുള്ള സാങ്കേതിക വിദ്യ റെയിൽവെയ്ക്ക് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോഡുകൾ നന്നാക്കാൻ വീട്ടിൽ താമസിക്കുന്ന പൊതുമരാമത്ത് മന്ത്രിയെ ഉപദേശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞ മന്ത്രി കാമറയുമായി മിന്നൽ പരിശോധന നടത്തിയിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും പരിഹസിച്ചു.

പാർലമെൻറിലെ സംഘർഷത്തെ സംബന്ധിച്ച് തൊഴിലെടുത്ത് ജീവിക്കുന്ന മാർഷലിന് കഴുത്തിനു പിടിച്ചു തള്ളുന്നതാണോ എളമരം കരീമിന്റെ തൊഴിലാളി സ്‌നേഹമെന്ന് മന്ത്രി ചോദിച്ചു. ക്ഷോഭം പോക്കറ്റിലിട്ട് എഴുതി വായിക്കുന്ന ആളാണ് പിണറായി വിജയനെന്നും അദ്ദേഹം പരിഹസിച്ചു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു ആർ.എസ്.എസ് പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close