INDIANEWSTop News

ജനങ്ങളെ തടയരുത്; അകമ്പടി വാഹനങ്ങളുടെ നീണ്ടനിര വേണ്ടെ; എം.കെ.സ്റ്റാലിൻ

ചെന്നൈ: പ്രപർത്തന മികവ് കൊണ്ട് ലോകതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലും പിന്നിലും ആയി ഉണ്ടാവുന്ന സുരക്ഷാ വാഹനങ്ങൽ നമുക്കിടയിൽ നിത്യകാഴ്ചയാണ്. ഒരു മന്ത്രി അത് വഴി കടന്നു പോകുന്നുണ്ടെങ്കിൽ അത് വഴി പോകുന്ന മറ്റ് വാഹനങ്ങൾ തടഞ്ഞു വെച്ച് മന്ത്രി പോയതിന് ശേഷം മാത്രമേ മറ്റ് വാഹനങ്ങൾ കടത്തി വിടു.

എന്നാൽ ഇത്തരം സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തനാവുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തനിക്ക് അകമ്പടി വാഹനങ്ങളുടെ നീണ്ടനിര വേണ്ടെന്ന് പൊലീസിനോട് അദ്ദേഹം നിർദേശിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ. അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കർശനനിർദേശം. ഇതിനൊപ്പം മുഖ്യമന്ത്രി കടന്നുപോകുമ്പോൾ മറ്റു വാഹനങ്ങൾ തടയരുതെന്നും നിർദേശമുണ്ട്.

നിലവിൽ 12 വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകുന്നത്. ഇത് ആറായി ചുരുക്കാനാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശം. താൻ കടന്നുപോകുന്ന വഴിയിൽ ഒരു തരത്തിലും പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ഇതിന് ആവശ്യമായി നിർദേശം ട്രാഫിക് പൊലീസിന് നൽകണമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

തീർത്തും കറതീർന്ന രാഷ്ത്രീയ നേതാവായ സ്റ്റാലിന്റെ മറ്റൊരു പതിവാണ് യാത്രയ്ക്കിടെ ജനങ്ങളെ കാണുന്നതും അവരോട് സംസാരിക്കുന്നതും പരാതി കേൾക്കുന്നതും. ഒപ്പം പൊലീസ് സ്റ്റേഷനുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ പോകുന്ന വഴി മിന്നൽ സന്ദർശനവും അദ്ദേഹം നടത്താറുണ്ട്. ഇതിലൂടെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഈ നീക്കം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close