NEWSTECH

കൊറോണ ഡയലര്‍ ടോണ്‍ നിങ്ങൾക്ക് ബുദ്ധിമുട്ടാവുന്നുണ്ടോ? പരിഹാരം ഇവിടെയുണ്ട്

ന്യുഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഡയലര്‍ ടോണ്‍ (Corona Dialer Tone) നിങ്ങൾക്ക് ബുദ്ധിമുട്ടാവുന്നുണ്ടോ? പരിഹാരമുണ്ട്. നമുക്ക് ആവിശ്യമെങ്കിൽ കൊറോണ ഡയലര്‍ ടോണ്‍ എന്നന്നേക്കുമായി ഒഴിവാക്കാം. എയര്‍ടെല്‍, VI, ജിയോ തുടങ്ങിയ ഏത് മുബൈൽ നെറ്റ് വർക്കുമാവട്ടെ പ്രശ്നം പരിഹരിക്കാം.

എയര്‍ടെലിൽ എങ്ങനെ എന്ന് നോക്കാം. ഉപയോക്താക്കള്‍ ആദ്യം അവരുടെ ഫോണില്‍ *646 *224# ഡയല്‍ ചെയ്യണം. ഇതിനുശേഷം റദ്ദാക്കല്‍ അഭ്യര്‍ത്ഥന സമര്‍പ്പിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും. തുടർന്ന് നിങ്ങളുടെ ഫോണിലെ കൊറോണ ഡയലര്‍ ടോണ്‍ എന്നെന്നേക്കുമായി നിർത്തലാക്കും.

വോഡഫോണിൽ നിങ്ങള്‍ ഒരു വോഡഫോണ്‍-ഐഡിയ (VI) ഉപഭോക്താവാണെങ്കില്‍ നിങ്ങള്‍ക്ക് റദ്ദാക്കല്‍ അഭ്യര്‍ത്ഥന ഒരു ടെക്സ്റ്റ് ഫോര്‍മാറ്റില്‍ അയയ്ക്കേണ്ടതുണ്ട്. ആദ്യമായി മെസോജിൽ പോയി “CANCT” എന്ന് ടൈപ്പ് ചെയ്ത് 144 ലേക്ക് അയയ്ക്കുക. സന്ദേശം അയച്ച്‌ കുറച്ച്‌ സമയത്തിന് ശേഷം കൊറോണ ഡയലര്‍ ടോണ്‍ ഓഫാക്കാന്‍ നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിക്കുന്നതായിരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close