
രാവിയെയും വൈകുന്നേരവും വീടുകളിൽ വിളക്ക് വയ്ക്കുന്ന ശീലം നമുക്കുണ്ട്. ഓട്ടുവിളക്കിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും കൈകൂപ്പുന്ന രീതിയിൽ തിരി തെളിയിച്ചു പ്രാർഥിക്കുന്നത് എല്ലാ വീട്ടിലും സാധാരണമാണ്. എന്നാൽ തൃക്കാർത്തിക , ദീപാവലി തുടങ്ങിയ വിശേഷാവസരങ്ങളിൽ നിലവിളക്കിനൊപ്പം മൺചിരാതുകൾ നമ്മൾ തെളിയിക്കാറുണ്ട്. മണ്‍ചിരാത് വീട്ടിൽ വയ്ക്കുന്നത് സർവ്വ ഐശ്വര്യത്തിനു കാരണമാകുമെന്നാണ് വിശ്വാസം.
കിഴക്കിനോ പടിഞ്ഞാറിനോ അഭിമുഖമായി രണ്ടു തിരികൾ ചേർത്ത് കൂപ്പുകൈ രീതിയിൽ വേണം ചിരാതു തെളിയിക്കാൻ. നിത്യവും ഭവനത്തിൽ മൺചിരാത് തെളിയിക്കുന്നതിലൂടെ കുടുംബ ഐക്യം വർധിക്കുകയും സമാധാന അന്തരീക്ഷം സംജാതമാകുകയും ചെയ്യും എന്നാണ് വിശ്വാസം.നല്ലെണ്ണയോ നെയ്യോ ആണ് ചിരാതിൽ നിറയ്ക്കേണ്ടത്.
വിശേഷദിവസങ്ങളിൽ നെയ്വിളക്കിനു മുന്നിലിരുന്നുള്ള പ്രാർഥന ഇരട്ടി ഫലം നൽകുമെന്നും വീടിന്റെ വടക്കു കിഴക്കായ ഈശാനകോണും തെക്ക്പടിഞ്ഞാറായ കന്നിമൂലയും പഞ്ചഭൂതങ്ങളിൽ ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ മൺചിരാതു ഈ ദിശയിൽ കൊളുത്തി പ്രാർഥിക്കുന്നത് ഉത്തമമാണെന്നാണ് പഴമക്കാർ പറയുന്നത്
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA
ടെലഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക