KERALANEWS

സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ്പ് സമരം ഇന്നു മുതൽ; സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ് സമരത്തിന് ഇന്ന് മുതല ആരംഭം. ശമ്പള പരിഷ്കരണം വന്നപ്പോൾ ആനുപാതിക വർധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു, പേഴ്സണൽ പേ നിർത്തലാക്കി, മൂന്നാം ഹയർഗ്രേഡ് അനുവദിച്ചില്ല എന്നീ പരാതികൾ ഉന്നയിച്ചു കൊണ്ടാണ് കൊണ്ടാണ് സർക്കാർ ഡോക്ടർമാർ സമരം ചെയ്യുന്നത്.

അതേസമയം സംസ്ഥാനത്തെ പി.ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ജൂനിയർ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എന്നാൽ രേഖാമൂലം ഉറപ്പ് നൽകാതെ സമരം പിൻവലിക്കാൻ തയ്യാറല്ലെന്ന് ഒരു വിഭാഗം ഡോക്ടർമാർ രംഗത്തെത്തി. സമരവുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട്, തൃശൂർ , ആലപ്പുഴ മെഡിക്കൽ കോളേജ് യൂണിറ്റുകൾ അറിയിച്ചു. പുതിയ ബാച്ചിന്‍റെ കൗൺസിലിങ് നീളുന്നു, ഡോക്ടർമാരുടെ കുറവ് ആശുപതി പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്നീ പരാതികൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close