Breaking NewsKERALANEWSTop News

മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ല ; എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാകും ; വ്യക്തമാക്കി സ്വപ്ന സുരേഷ്

കൊച്ചി : തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി നൽകുമെന്നും മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും സ്വപ്ന സുരേഷ്. കൊച്ചിയിൽ അഭിഭാഷകനെ കാണാന്‍ എത്തിയപ്പോഴായിരുന്നു സ്വപ്നയുടെ പ്രതികരണം. ഇപ്പോൾ കേസിന്റെ കാര്യത്തിനാണ് മുൻഗണനയെന്നും അവർ പറഞ്ഞു. “അമ്മയ്ക്കൊപ്പം തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളെ കാണും. മാനസികമായി ഫ്രീയായ ശേഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയും. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടാകും.” സ്വപ്ന പറഞ്ഞു. എന്‍ഐഎ കേസിനൊപ്പം, സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി സ്വപ്ന പ്രതിയായ ആറു കേസുകളിലും കോടതി ജാമ്യം നല്‍കിയിരുന്നു.

മുൻ എൽഡിഎഫ് സർക്കാരി​ന്റെ കാലത്ത് കേരള രാഷ്ട്രീയത്തെ ആകെ പിടിച്ച് കുലുക്കിയ കേസാണ് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസ്. പക്ഷെ സുപ്രീം കോടതിയുടെ ഇടപെടലുണ്ടായില്ലെങ്കിൽ ഭീകര പ്രവർത്തനത്തിന് പകരം ഈ കേസ് വെറുമൊരു സാമ്പത്തിക കുറ്റകൃത്യമായി മാറുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എൻഐഎയുടെ വാദങ്ങൾ നിരസിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന വസ്തുതകളും ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളും ഒന്നും തന്നെ പ്രതികൾക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേവലം ലാഭം ലക്ഷ്യമാക്കിയും കടം വെട്ടിച്ചുരുക്കിക്കൊണ്ടും നടത്തിയ ഒരു സ്വർണക്കടത്ത് നിയമപ്രകാരം നിർവചിച്ചിരിക്കുന്നതു പോലെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാകില്ലെന്നും കോടതി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close