KERALANEWS

നായയെ വണ്ടി കയറ്റി കൊന്നവര്‍ അഴിയെണ്ണും; സംഭവത്തില്‍ ഇടപെട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി

കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ ഇടപെട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി. മന്ത്രിയുടെ നിർദ്ദേശ പ്രകാരം നായയുടെ പോസ്റ്റ്മോർട്ടം നടത്തി. ഇത്തരത്തിൽ ക്രൂരകൃത്യം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് ആവശ്യപെട്ടിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കോഴിക്കോട് നഗരമധ്യത്തില്‍ ദാരുണമായ സംഭവം. രാവിലെ പറയഞ്ചേരി ബസ്റ്റോപ്പിന് സമീപത്തെ റോഡിലൂടെ പോവുകയായിരുന്നു വളർത്തുനായ ജാക്കി. ആ സമയത്ത് അതുവഴി വന്ന ഓട്ടോ, നായയുടെ മുകളിലൂടെ മനപൂർവം കയറ്റിയിറക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. പ്രദേശവാസികളുടെ ഓമനയായിരുന്ന ജാക്കിയെന്ന വളർത്തുനായയുടെ മുകളിലൂടെയാണ് പ്രദേശവാസി ഓട്ടോ കയറ്റിയിറക്കിയത്.

വാഹനത്തിനടിയില്‍നിന്നും പ്രാണനുംകൊണ്ടോടിയ നായ സമീപത്തെ പറമ്പില്‍ തളർന്ന് വീണ് മിനിറ്റുകൾക്കകം ചത്തു. പ്രദേശത്തെ വീട്ടുകാർ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കിട്ടിയത്. അപകടമുണ്ടാക്കിയ ഓട്ടോ പ്രദേശ വാസിയുടെതാണെന്നും ഭീഷണി ഭയന്നാണ് ആരും പരാതി നല്‍കാത്തതെന്നും നാട്ടുകാർ പറയുന്നു. ഓട്ടോ ഉടമയുടെ വീട്ടിലെത്തി ചിലർ വിവരമന്വേഷിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പ്രദേശവാസികൾ പറയുന്നു. എന്നാല്‍ പരസ്യപ്രതികരണത്തിന് ആരും തയാറായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close