NEWSWORLD

ഡോൾഫിനുകളെ കൊന്നു തള്ളി ഡെന്മാർക്കിലെ ഗ്രിൻഡാഡ്രാപ് ഉത്സവം; ഡോൾഫിൻ വേട്ട അന്ത്യമില്ലാതെ തുടരുന്നു

ഡെൻമാർക്ക്‌: ഇക്കുറിയും ഫറോ ദ്വീപിലെ ഡോൾഫിൻ വേട്ടക്ക് അന്ത്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഇതിനോടകം തന്നെ 1500 ഡോൾഫിനുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഡെന്മാർക്കിൽ പതിനാറാം നൂറ്റാണ്ട് മുതൽ ആഘോഷിച്ച് വരുന്ന ഒരു ആചാരമാണ് ഗ്രിൻഡാഡ്രാപ് ഉത്സവം. ഇതിന്റെ ഭാഗമായാണ് ഡോൾഫിനുകളെ കൊന്നത്. ഈ സംഭവം വർഷാ വർഷം ആഘോഷമെന്ന പേരിൽ ഇവിടെ നടന്നുകൊണ്ടിരിക്കുകയായാണ് ഡോൾഫിനോടൊപ്പം ഇവർ തിമിംഗലങ്ങളെയും കഴുത്തറുത്ത് കൊല്ലാറുണ്ട് , അതും ആഘോഷങ്ങളുടെ ഭാഗമായാണ്.

ഫറോസ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഡോൾഫിൻ വേട്ടയായിരുന്നു ഇത്തവണത്തേത്. ലോകവ്യാപകമായി ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റമൃഗ വേട്ടയും ഇത് തന്നെയാണെന്നാണ് എന്നാണ് യു.കെ.യുടെ ഫോർ സീ ഷെപ്പേർഡിന്റെ അംബാസിഡർ പറയുന്നത്.

ഡാനിഷ് സർക്കാരിന്റെ അനുമതിയോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്. ഡോൾഫിനുകളെ കുടുക്കിട്ട് പിടിച്ച ശേഷം അവയുടെ കഴുത്ത് മുറിച്ച് രക്തം കടലിലേക്ക് ഒഴുക്കും. ഡോൾഫിന്റെ ശരീരം ഫറോ ദ്വീപ് നിവാസികൾ ഭക്ഷിക്കും. വർഷങ്ങളായി പ്രദേശത്ത് തുടർന്നുവരുന്ന പതിവാണിത്. ഈ വാർഷിക വേട്ട അവസാനിപ്പിക്കാൻ ബ്ലൂ പ്ലാനറ്റ് സൊസൈററ്റി ഡാനിഷ് അധികാരികളോടും യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെട്ടിരുന്നു. വർഷാ വർഷമുള്ള ഈ വേട്ടയാടൽ പ്രകോപനം സൃഷ്ടിക്കുകയും മൃഗാവകാശ പ്രവർത്തകരിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങൾ നേടുകയും ചെയ്തു. ഫറോ ദ്വീപ് നിവാസികളുടെ ഈ ക്രൂരകൃത്യം അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ട് സർക്കാരിന് നിരവധി പരാതികളാണ് ലഭിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close