KERALANEWS

ദൂരദർശൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിൽ; ആവിശ്യത്തിന് ജീവനക്കാരില്ല; സ്ഥലംമാറ്റം കിട്ടി പോയവർക്ക് പകരം നിയമനമില്ല; തൃ​ശൂ​ർ കേന്ദ്രത്തിൽ ആ​കെ​യുള്ളത് എഡിറ്റർ മാത്രം

തൃ​ശൂ​ർ: ഒരു കാലത്ത് കേ​ര​ള​ത്തി​ലെ അ​ഭി​മാ​ന​ കേ​ന്ദ്ര​മായിരുന്ന തൃ​ശൂ​രി​ലെ ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്രം അടച്ചുപൂട്ടാനൊരുങ്ങുന്നു. ര​ണ്ട്​ പതിറ്റാ​ണ്ട്​ പി​ന്നി​ട്ട കേന്ദ്രത്തിൽ നിന്ന് ആ​കെ​യു​ണ്ടാ​യി​രു​ന്ന ക്യാമറാമാനെയും സ്ഥലം മാറ്റിയതോടെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ് കേന്ദ്രം. ലാഭകര​മ​ല്ലാ​ത്ത യൂണിറ്റുകൾ പൂ​ട്ടി തി​രു​വ​ന​ന്ത​പു​രം പ്ര​ക്ഷേ​പ​ണ കേ​ന്ദ്രം മാ​ത്രം നി​ല​നി​ർത്താനുള്ള ന​ട​പ​ടി​ക​ളാണ് ഇതെല്ലാം എന്നാണ് വി​ല​യി​രു​ത്ത​ൽ.

ദക്ഷിണേന്ത്യയിലെ ദൂ​ര​ദ​ർ​ശ​ൻ ശൃം​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്ന 71 ക്യാ​മ​റ​മാ​ൻ​മാ​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ആഗസ്റ്റിൽ വന്നിരുന്നു. പു​തു​ച്ചേ​രി ഡി.​ഡി കേ​ന്ദ്രം പൂട്ടാനുള്ള ഉത്തരവും വന്നിരുന്നു. നിലവിൽ ആകെയുണ്ടായിരുന്ന ക്യാമറാമാനെയും കൂടി സ്ഥലം മാറ്റിയതോടെ ഇപ്പോൾ പേരിന് ഒരു എഡിറ്റർ മാത്രമാണ് കേന്ദ്രത്തിലുള്ളത്. ക്യാമറമാനെ റാ​ഞ്ചി​യി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റി​യാ​ണ്​ ഒ​രു എ​ഡി​റ്റ​റെ മാ​ത്രം പേ​രി​ന്​ നി​ല​നി​ർ​ത്തി അ​ട​ച്ചു​പൂ​ട്ട​ൽ ന​ട​പ​ടി​ക​ൾ​ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

നി​ല​വി​ൽ ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ തൃ​ശൂ​ർ നി​ല​യം ത​ല​വ​ന്​ പ്രോ​ഗ്രാം ഹെ​ഡി​ന്റെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യാ​ണ്​ ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു​കാ​ല​ത്ത്​ ഇവിടെ അ​ഞ്ച്​ ക്യാമറാമാൻ ഉ​ണ്ടാ​യി​രു​ന്നു.​ ഇപ്പോൾ ഇവിടെ ആകെയുള്ളത് ഒരു എഡിറ്റർ മാത്രമാണ്. ക്യാമറാമാൻ ഇ​ല്ലാ​ത്ത​തി​നാ​ൽ പ്രോ​ഗ്രാം നി​ർ​മാ​ണവും നി​ല​ച്ചു. ഇതോടെ വൈ​കാ​തെ തന്നെ അ​ട​ച്ചു​പൂ​ട്ട​ൽ തീ​രു​മാ​ന​മെടുത്തേക്കുമെന്നാണ്​ ആ​ശ​ങ്ക. തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്​ പ്രൊ​ഡ​ക്ഷ​ൻ യൂണിറ്റുകളും തി​രു​വ​ന​ന്ത​പു​ര​ത്ത്​ മ​ല​യാ​ളം പ്ര​ക്ഷേ​പ​ണ കേ​ന്ദ്ര​വും അ​ട​ങ്ങു​ന്ന ശൃം​ഖ​ല​യാ​ണ്​ ദൂ​ര​ദ​ർ​ശ​നു​ള്ള​ത്. കോ​ഴി​ക്കോ​ട്​ കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് ക്യാമറമാന്മാരിൽ ര​ണ്ടു​പേ​രെ സ്ഥ​ലം മാ​റ്റിയിരുന്നു. ഇവർക്ക് പകരം ആളെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. ഒ​രു ക്യാമറമാ​നെ മാ​ത്രം നി​ല​നി​ർ​ത്തി​യാ​ണ്​ ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​നം നടക്കുന്നത്. തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ന്ദ്ര​ത്തി​ൽ നിന്ന് വി​ര​മി​ക്കു​ന്ന​വ​ർ​ക്ക്​ പ​ക​രം ആ​ളെ ന​ൽ​കാ​ത്ത​തി​നാ​ൽ ഇ​ര​ട്ടി ജോ​ലി​യാ​ണ് ഇവിടുത്തെ ജീവനക്കാർക്കുള്ളത്.

വാർത്താവി​ത​ര​ണ പ്രക്ഷേപണ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് 2001 സെ​പ്​​റ്റം​ബ​ർ ആറിനാണ്​ തൃ​ശൂ​ർ സ്​​റ്റു​ഡി​യോ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. 2005 മു​ത​ൽ 2016 വ​രെ സം​പ്രേ​ഷ​ണം ചെ​യ്​​ത ‘ഗാ​ന്ധി​ദ​ർ​ശ​ൻ’ ഉൾപ്പെടെ ഒ​​ട്ടേ​റെ ത​ന​ത്​ പ​രി​പാ​ടി​ക​ൾ​ക്ക്​ വേ​ദി​യൊ​രു​ക്കി​യ കേ​ന്ദ്ര​മാ​ണ്​ തൃ​ശൂ​ർ കേ​ന്ദ്രം. ക​ർ​ഷ​ക​ർ, നാ​ട​ൻ ക​ലാ​കാ​ര​ന്മാ​ർ, നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രെ പ​​ങ്കെ​ടു​പ്പി​ച്ച ശ്ര​ദ്ധേ​യ പ്രോ​ഗ്രാ​മു​ക​ളും ഈ ​കാ​ല​ഘ​ട്ട​ത്തി​ലു​ണ്ടാ​യിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close