CULTURALNEWS

ഡോ. മാർത്താണ്ഡപിള്ളയ്ക്കും ശിവാകൈലാസിനും അവാർഡ്

തിരുവനന്തപുരം: മൈത്രി ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെ ഈ വർഷത്തെ ട്രാവൻകൂർ അവാർഡുകൾ പ്രഖ്യാപിച്ചു. വൈദ്യശാസ്ത്ര രംഗത്ത്
ഡോ. മാർത്താണ്ഡപിള്ളയും, മാധ്യമ രംഗത്ത് ‘ജന്മഭൂമി’ ലേഖകൻ
ശിവാകൈലാസും അവാർഡിന് അർഹരായി.

ന്യൂറൊ സർജറി എന്ന ആധുനിക വൈദ്യശാസ്ത്ര ശാഖയ്ക്ക് അത്യന്താധുനീക മാനങ്ങൾ നല്കി വലുതാക്കിയ ഡോക്ടറാണ് മാർത്താണ്ഡപിള്ള. നിരവധി പഠന പുസ്തകങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹത്തിൻ്റേതായുണ്ട്. നിരവധി കമ്മിറ്റികളുടെ മാർഗദർശി, സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ഡോ. മാർത്താണ്ഡപിള്ളയെ അവർഡിന് തെരഞ്ഞെടുത്തത്.

നിരവധി കാരുണ്യപ്രദായകവും, അന്വേഷണാത്മകവുമായ റിപ്പോർട്ടുകളിലൂടെ ജനശ്രദ്ധ നേടിയ മാധ്യമ പ്രവർത്തകനാണ് ശിവാകൈലാസ്. സത്യസന്ധമായ വാർത്തകളിലൂടെ നേരിൻ്റെ പക്ഷത്തു നിൽക്കുന്ന പത്രപ്രവർത്തകനെന്ന ജൂറിയുടെ കണ്ടെത്തലാണ് ശിവാകൈലാസിനെ അവാർഡിന് അർഹനാക്കിയത്.

മൈത്രി എച്ച്ആർഡിസി രക്ഷാധികാരി ഗാന്ധിയൻ പി.ഗോപിനാഥൻ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.കാട്ടാക്കട അനിൽ, കെ. പത്മകുമാർ, ഉണ്ണികൃഷ്ണൻ, സരിത. പി നായർ, ബിനുകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. 19ന് രാവിലെ 9 ന് നെയ്യാറ്റിൻകര മാധവി മന്ദിരത്തിൽ നടക്കുന്ന ചട്ടങ്ങിൽ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അവാർഡുകൾ സമ്മാനിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close