KERALANEWSTECHTrending

ഇറച്ചി കടകളിൽ നിന്നും പുറന്തള്ളുന്ന കോഴി മാലിന്യം എങ്ങനെ ഉപയോഗപ്രദമാക്കാം? കിടിലൻ കണ്ടെത്തലുമായി ഗവേഷകനും അധ്യാപകനുമായ ഡോ.ജോൺ എബ്രഹാം

വയനാട്: ഇറച്ചി കടകളിൽ നിന്നും പുറന്തള്ളുന്ന കോഴി മാലിന്യം എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് കാട്ടിത്തരുകയാണ് വയനാട് കേരള വെറ്ററിനറി സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും ഗവേഷകനുമായ ഡോ.ജോൺ എബ്രഹാം. 100 കിലോ മാലിന്യത്തിൽ നിന്നും 10 ലിറ്റർ വരെ ഡീസൽ ഉത്പാദിപ്പിക്കാമെന്നാണ് ഇദ്ദേഹത്തിൻ്റെ കണ്ടെത്തൽ.

കോഴി മാലിന്യത്തിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കാമെന്ന ഡോ. ജോൺ എബ്രഹാമിൻ്റെ കണ്ടുപിടുത്തത്തിന് 7 വർഷത്തെ പരിശ്രമത്തിനൊടുവിലാണ് പേറ്റൻ്റ് ലഭിച്ചത്. കോഴിക്കടകളിലെ മാലിന്യം പുഴുങ്ങി സംസ്കരിച്ച് എണ്ണയാക്കിയെടുത്ത ശേഷമാണ് ബയോ ഡീസൽ നിർമ്മാണം. വെറ്റിനറി സർവകലാശാലയിലൊരുക്കിയ പ്ലാൻ്റിൽ 50 ലിറ്റർ വരെ ഡീസൽ ഉൽപാദിപ്പിക്കാൻ 6 മണിക്കൂർ സമയമെടുക്കും.

നിലവിൽ ബയോ ഡീസലിന് 35 രൂപ 68 പൈസയാണ് ഉൽപാദന ചെലവ്. കൂടുതൽ അളവിലും ശാസ്ത്രീയമായും നിർമിച്ചാൽ ചെലവ് ഇനിയും കുറയും. പേറ്റൻ്റ് ലഭിച്ചതോടെ അതിനുള്ള സാധ്യതയും പ്രൊഫസറുടെ മനസിലുണ്ട്.സർവകലാശാലയിൽ ഉൽപാദിപ്പിച്ച ഡീസലിലാണ് ഇവിടുത്തെ ജീപ്പിൻ്റെ ഓട്ടം. മലിനീകരണം കുറവെന്ന് മാത്രമല്ല ഇന്ധനക്ഷമതയിലും ബയോ ഡീസൽ തന്നെയാണ് മുന്നിലെന്നാണ് ഇദ്ദേഹം പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close