LIME LIGHTNEWS

താനും സുജാതയും തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമുണ്ട്; എന്നാൽ ഞങ്ങളുടെ ദാമ്പത്യത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നും ഡോ. കൃഷ്ണമോഹൻ

മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഗായികയാണ് സുജാത. തന്റെ മധുരമനോഹരമായ സ്വരമാധുരിയാൽ സംഗീത പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സുജാത മോഹൻ മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരിയാണ്. പന്ത്രണ്ടാമത്തെ വയസ്സുമുതൽ സിനിമയിൽ പാടിതുടങ്ങിയ സുജാത തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി തുടങ്ങി വിവിധ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്തുള്ള സുജാത ഇതിനകം പതിനായിരത്തിലേറെ സിനിമാഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പതിനെട്ടാം വയസ്സിൽ
ഡോ.കൃഷ്ണമോഹനുമായിട്ടായിരുന്നു സുജാതയുടെ വിവാഹം. തങ്ങളുടെ പ്രണയകാലത്തെ രസങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോൾ മോഹനും സുജാതയും.

ജെബി ജംഗ്ഷൻ പരിപാടിയിലാണ് ഇവർ മനസ്സ് തുറന്നത്. സുജാത ആദ്യമായി ഗുരുവായൂരിൽ പാടുമ്പോൾ സ്റ്റേജിന് മുന്നിൽ ഞാനുമുണ്ട്. സുജായ്ക്ക് ഒമ്പതാം വയസ്സിലായിരുന്നു അത്, സ്റ്റേജിന് മുന്നിൽ അമ്മയിരിക്കുന്നുണ്ട്. പക്ഷേ പാടി കഴിഞ്ഞിട്ട് സുജാത നേരെ എന്റെയടുത്തുവന്നിരുന്നു. ശേഷം ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ ചെന്നപ്പോൾ പിന്നാലെ വന്നു ചോദിച്ചു, ഇന്നലെ കണ്ട ചേട്ടനല്ലേയെന്ന്, മോഹൻ പറയുകയാണ്.

സുജാതയേക്കാൾ 12 വയസ്സിന്റെ വ്യത്യാസമുണ്ടെനിക്ക്. ഞങ്ങളുടെ ബന്ധം ഒരിക്കലും സഫലമാകുന്നമെന്ന് വിചാരിച്ചില്ല. അമ്മയുടെ ഗുരു ചെമ്പൈസ്വാമിയായിരുന്നു. അവരും ദാസേട്ടനും കൂടി ആലോചിച്ച് വന്നതോടെയാണ് വിവാഹത്തിലേക്ക് കടന്നത്. 16-ാം വയസ്സിൽ ആയിരുന്നു നിശ്ചയം നടന്നത്. സുജാത പത്താം വയസ്സുമുതലാണ് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയത്. ഒൻപത് വയസ്സു മുതൽ യേശുദാസിനോടൊപ്പം ഗാനമേളകളിൽ സുജാത പാടിയിരുന്നു ഇപ്പോഴിതാ അക്കാലത്തെ തങ്ങളുടെ പ്രണയ നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സുജാതയും ഭർത്താവ് മോഹനും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close