KERALANEWSTop News

ഡോ. എം സി ദത്തനും ആനന്ദ് കണ്ണശക്കും ഡോ.എ.പി.ജെ അബ്ദുൽ കലാം അവാർഡ്; പുരസ്കാര ദാനം ഈ മാസം 27ന്

തിരുവനന്തപുരം: ഡോ.ഏ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ പ്രഥമ ഡോ.എ.പി.ജെ.അബ്ദുൽ കലാം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബഹിരാകാശ ശാസ്ത്രജ്ഞനും, മുൻ വി.എസ്.എസ്.സി.ഡയറക്ടറും, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ ഡോ.എം.സി.ദത്തൻ, പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ മാനേജർ ആനന്ദ് കണ്ണശ, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ ചാൻസിലർ ഡോ.എം.എസ്.ഫൈസൽഖാൻ എന്നിവരെ വിവിധ മേഖലകളിൽ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തു.

രാജീവ്മോഹൻ (അച്ചീവ്മെൻ്റ്സ് എക്സലൻസ് അവാർഡ്), മുഹമ്മദ് ആസിഫ് (കർമ്മശ്രഷ്ഠ അവാർഡ്), ഡോ.അബ്ദുൽ സത്താർ (കർമ്മ ശ്രേയസ്), കെ.റ്റി.രാജു നാരായണൻ (ഗുരുശ്രേഷ്ഠ), കവിതാ ജയൻ (നാട്യ രത്ന), പി.അഷറഫ് (ജൈവശ്രീ) ഡോ.ഹേമരൂപേഷ് (ആരോഗ്യ മിത്ര), അലെയ്ൻ എറിക് ലാൽ (ഭൂമിമിത്ര) എന്നിവർക്കാണ് മറ്റു പുരസ്കാരങ്ങൾ. ശാസ്ത്ര വിദ്യാഭ്യാസ ആരോഗ്യ സാങ്കേതിക മേഖലകളിൽ മികവു പുലർത്തുന്നവർക്കായുള്ള ആദരവ് എന്ന നിലയിലാണ് മുൻ രാഷ്ട്രപതി ഡോ.ഏ.പി.ജെ അബ്ദുൽ കലാമിൻ്റെ സ്മരണാർത്ഥം പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

ജി.രഘുനാഥ് കുളനട, ഡോ. പ്രവീൺ സാകല്യ, രാംദാസ് കതിരൂർ എന്നിവർ അംഗങ്ങളായും,അഡ്വ.എസ്.ജലീൽ മുഹമ്മദ് അധ്യക്ഷനുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഡോ.ഏ.പി.ജെ.അബ്ദുൽ കലാമിൻ്റെ ചരമദിനമായ ജൂലൈ 27 ന് വൈകുംന്നേരം 4.30 ന് ഭാരത് ഭവനിൽ പുരസ്കാര സമർപ്പണം നടക്കുമെന്ന് സ്റ്റഡി സെൻ്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close