Uncategorized

അയയിൽ ഉണക്കാനിട്ട തുണി മുതൽ അലമാരിയിൽ അടുക്കി വെച്ചിരുന്ന തുണിക്ക് വരെ തനിയെ തീ പിടിക്കുന്നു ; അമ്പരപ്പോടെ വീടും നാട്ടുകാരും

കോഴിക്കോട് : അയയിൽ അലക്കി ഉണക്കാനിട്ട തുണികൾക്കും അലമാരയിൽ അടുക്കി വെച്ചിരിക്കുന്ന തുണികൾക്കും തനിയെ തീ പിടിക്കുന്ന സംഭവം വീട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിക്കുന്നു. കോഴിക്കോട് ചേളന്നൂർ പഞ്ചായത്ത്‌ നാലാം വാർഡിൽ പെരുമ്പൊയിൽ പിലാത്തോട്ടത്തിൽ കല്യാണിയുടെ വീട്ടിലാണ് തുണികൾക്ക്‌ തീ പിടിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. വീടിന്റെ അടുക്കള ഭാഗത്ത് അലക്കിയിട്ട തുണികൾക്ക് തനിയെ തീ പിടിക്കുകയായിരുന്നു. ഇതിന് പുറകെ വീട്ടിനകത്ത് ഫ്രിഡ്ജിന്റെ പുറകിലുണ്ടായിരുന്ന വസ്ത്രത്തിലും അലമാരയിൽ അടുക്കി വെച്ചിരുന്ന തുണികളും തനിയെ കത്തുകയായിരുന്നു. മൂന്ന് ദിവസം തുടർച്ചയായി തീ കത്തിയ സാഹചര്യത്തിൽ പോലീസ് വീട്ടിലെത്തി തുണികൾ വീട്ടിനുള്ളിൽ നിന്ന് മാറ്റാൻ നിർദ്ദേശിച്ചു. വടകരയിൽ നിന്ന് ശാസ്ത്രീയ സംഘം സ്ഥലത്തെത്തി തെളിവെടുത്തു.

പ്രത്യേക ഗന്ധമോ ഒന്നും അനുഭവപ്പെടാതെ പെട്ടെന്ന് തീ പിടിക്കുന്നതിന്റെ കാരണം വ്യക്തമായി അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം. മുമ്പ് കോഴിക്കോട് ജില്ലയിലെ കടമേരിയിലും സമാനമായി തീപിടിത്തം ഉണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close