KERALANEWSTrending

അതാ അങ്ങോട്ടു നോക്കൂ… ആകാശമാർ​ഗവും ഇനി പെറ്റി വരുമോ? പറന്നു പൊങ്ങിയ ചെറുവിമാനം ചെന്നു നിന്നത് മരത്തിന് മുകളിൽ; പാളിയ തുടക്കവുമായി കേരളസർക്കാർ

കേരളാ പോലീസിന്റെ പെറ്റിയും മുഖ്യൻ നൽകിയ ടാർജറ്റും ഒക്കെ കേരളത്തിൽ ഏറെ ചർച്ചാവിഷയമായി മാറിയതാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളാണ് കേരളത്തിൽ ഉരുത്തരിഞ്ഞ് വന്നിട്ടുള്ളത്. എന്നാലിപ്പോൾ കേരളാ പോലീസിനും മുഖ്യമന്ത്രി പിണറായി വിജയനും ഇതാ അടുത്ത പണി കിട്ടിയിരിക്കുകയാണ്. ശരിക്കും മാൻഡ്രേക്ക് ഇഫക്ട് എന്ന് തന്നെയാണ് സോഷ്യൽ മീഡിയ പോജുകൾ ഇതിനെ വിശേഷിപ്പിക്കുന്നതും.

ഡ്രോണുകൾ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയുക, കുറ്റാന്വേഷണത്തിന് ഡ്രോണുകളുടെ സഹായം ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് കേരളാ പോലീസ് ഡ്രോൺ ഫോറൻസിക്കിന് തുടക്കമിട്ടത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയായിരുന്നു നിർവ്വഹിച്ചത്.

പാളിയ തുടക്കം എന്ന് തന്നെ വേണം ഇതിനെ വിശേഷിപ്പിക്കാൻ. കാരണം മുഖ്യമന്ത്രിയുടെ ഐശ്വരം എന്ന് തന്നെ പറയേണ്ട് വരും. പക്ഷെ ഉദ്ഘാടന ചടങ്ങിലെ എയര്‍ ഷോയില്‍ ചെറുമോഡല്‍ വിമാനത്തിന് പറക്കിലിനിടെയുണ്ടായ പാളിച്ച പൊലീസിന് തീരാ നാണക്കേടായി മാറി.

ഉദ്ഘാടനത്തിന് പിന്നാലെ പറത്തിവിട്ട ചെറുവിമാനം പറന്നുയർന്ന് ചെന്ന് നിന്നതാകട്ടെ ഒരു മരക്കൊമ്പിലും. തുടക്കത്തിൽ തന്നെ പാളിയത് കേരളാ പോലീസിന് കല്ലു കടിയായി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. വേദിയിൽ ഡ്രോണുകൾക്കൊപ്പം തന്നെ ചെറു വിമാനങ്ങളുടെ മോഡലുകളും പ്രദർശിപ്പിച്ചിരുന്നു.

ഇത്തരത്തിൽ ഒരു ചെറുവിമാനമാണ് മരത്തിൽ ചെന്ന് ലാൻഡ് ചെയ്തത്. തുടക്കം തന്നെ പിഴച്ചല്ലോ എന്ന ട്രോളുകൾ കാരണം നാണം കെട്ടിരിക്കുകകയാണ് കേരളാ പോലീസും അവരുടെ ഫെയ്സ്ബുക്ക് പേജും. ഇതോടെ ട്രോൾ ചെയ്ത് കൗണ്ടർ വിട്ടു കൊണ്ടിരുന്നു പോലീസ് മാമൻമാർ ഇപ്പോൾ ന്യായീകരണ തൊഴിലാളികളായി മാറിയിരിക്കുകയാണ്.

സംഭവം നാണക്കേടായതോടെ ഇന്ധനം തീർന്നതിനാൽ ഡ്രോൺ മരത്തിന് മുകളിൽ സേഫ് ലാന്റ് ചെയ്തു എന്നാണ് ഡ്രോൺ നിർമ്മാണ കമ്പനി നൽകിയ വിശദീകരണം. ഉദ്ഘാടന ചടങ്ങിലെ എയർ ഷോയിൽ ആദ്യ പറക്കലിൽ ഒരു ഡ്രോൺ സമീപത്തെ മരത്തിൽ പതിച്ചത് പൊലീസിന് നാക്കേടുണ്ടാക്കി എന്നത് മറച്ച് വയ്ക്കാനാകില്ല.

ആദ്യ പറക്കലിൽ റൺവേയിലുടെ നീങ്ങി പറന്നു പൊങ്ങിയ ചെറുവിമാനം ചെന്നു നിന്നത് മരത്തിന് മുകളിലാണ്. പിന്നെ അവിടെയുള്ള പൊലീസുകാർ മരത്തിനു മുകളിൽ കയറിയാണ് കുടുങ്ങിയ ഡ്രോൺ താഴെ എത്തിച്ചത്.

എന്നാൽ ഇതിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ സമൂഹമാദ്ധ്യമങ്ങൾ അത് ഏറ്റെടുത്തിരിക്കുകയാണ്. ഡ്രോൺ നിർമ്മാണ കമ്പനിയേയും മുഖ്യമന്ത്രിയേയും വിമർശിച്ചുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

എല്ലായിപ്പോഴും പറത്തി വിടുന്ന ഡ്രോൺ എടുക്കാനായി മരത്തിനു മുകളിൽ പോലീസുകാരെ ഡ്യൂട്ടിക്കിടണോ, ഇനി റോഡിൽ കൂടി വിശ്വസിച്ച് നടക്കാൻ പറ്റില്ല, പെറ്റി തരുന്നത് പോരാഞ്ഞിട്ട് ഈ സാധനം എപ്പോഴാണ് തലയിൽ വീഴുന്നതെന്ന് അറിയാൻ പറ്റില്ല തുടങ്ങിയ നിരവധി കമന്റുകളാണ് കേരളാ പോലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ പോലും നിറയുന്നത്.

വഴിയിലൂടെ പോകുന്നവനും വരുന്നവനും എന്തിനു പറയുന്നു അടിയന്തിര ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങിയാൽ ഒരു 2000 രൂപ കൈയ്യിൽ കരുതണമെന്ന അവസ്ഥയിലേക്കാണ് കേരളത്തിന്റെ നിലവിലെ പോക്ക്. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് കേരളത്തിൽ സൃഷ്ടിച്ചിട്ടുള്ളത്.

ഇനി ആകാശമാർ​ഗവും ഇനി പെറ്റി വരുമോ എന്നുള്ള ഭീതിയിൽ തന്നെയാണ് ഈ ഫോറൻസിക് ലാബ് ഉദ്ഘാടനത്തിനു ശേഷവും ജനം ചോദിക്കുന്നത്. സർക്കാരിന്റെ ഖജനാവ് വീർപ്പിക്കാൻ കഴിഞ്ഞ 3 മാസം കൊണ്ട് 125 കോടിയിലേറെ രൂപയാണ് പിഴയിനത്തിൽ സർക്കാരിന് ലഭിച്ചത്. ഇനി ഡ്രോണുകൾ പറപ്പിച്ചും കീശ വീർപ്പിക്കുമോ എന്നും കണ്ടറിയേണ്ടതാണ്.

വിമർശനങ്ങൾ ഒരു ഭാ​ഗത്ത് നിൽക്കുമ്പോഴും കേരളാ പോലീസിനും കേരള സർക്കാരിനും ഇത് ഒരു പൊൻ തൂവൽ തന്നെയാണ്. എന്നാൽ ഇപ്പോൾ വികസിപ്പിച്ച ഡ്രോൺ ഫോറൻസിക് സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം എന്ന ബഹുമതിയും നമുക്ക് വന്നു ചേ ർ ന്നിട്ടുണ്ട്.

സൈബർഡോമിന്റെ കീഴിൽ നിലവിൽവരുന്ന ലാബിൽ വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തല വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. കണ്ടെത്തുന്ന ഡ്രോണിന്റെ മെമ്മറി, സോഫ്റ്റ്‌വേർ, ഹാർഡ്‌വേർ, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസ്സിലാക്കാൻ കഴിയും.

സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ പറക്കുന്നത് തിരുവനനന്തപുരത്തും പല തവണ പൊലീസിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഡ്രോണുകൾ ഭാവിയിലുണ്ടാക്കാൻ സാധ്യതയുള്ള സുരക്ഷാഭീഷണി കണക്കിലെടുത്താണ് തിരുവനന്തപുരത്ത് ഡ്രോൺ ഫൊറൻസിക് ലാബിന് തുടക്കമിട്ടത്. കേരള പൊലീസിന് ആവശ്യമായ ഡ്രോൺ നിർമാണത്തിനൊപ്പം ശത്രു ഡ്രോണുകളെ നിരീക്ഷിക്കുന്ന സംവിധാനവും ലാബിന്റെ ഭാഗമാണ്.

ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുക, ഉപകരണത്തിന്റെ മെമ്മറി ശേഷി, എന്നിവയ്‌ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ഗവേഷണ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവർത്തനങ്ങളും വിജയകരമായി തരണം ചെയ്യുന്നതിന് വേണ്ടിയാണ് കേരള പോലീസ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയിരിക്കുന്നത് എന്ന് ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടായിരുന്നു. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാ പോലീസ് ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ദുരന്തനിവാരണ ഉപകരണങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളും വി.ഐ.പി. സുരക്ഷയ്ക്കാവശ്യമായ ഡ്രോണുകളും ലാബിൽ വികസിപ്പിക്കും. പോലീസ് സൈറണുകളും ബീക്കൺ ലൈറ്റുകളും ഉച്ചഭാഷിണികളുമുള്ള ഡ്രോണുകളും നിർമിക്കും. പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ഉൾപപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.

ചാരവൃത്തിക്കും കളളക്കടത്തിനും മാത്രമല്ല ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്നതാണെന്ന് നമുക്ക് അറിയാവുന്നതാണ്. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാ പോലീസ് ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ കൂട്ടിച്ചേർത്തിട്ടുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close