Breaking NewsINDIANEWS

മയക്കുമരുന്ന് കേസ്; മുംബൈ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി ആര്യൻ ഖാൻ

മുംബൈ: വീണ്ടും ജാമ്യാപേക്ഷ നൽകി ആര്യൻ ഖാൻ. മുംബൈ കോടതി ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയതിന് ഒരു ദിവസം കഴിഞ്ഞാണ് ഇപ്പോൾ വീണ്ടും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മുംബൈ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. വാദം കേൾക്കൽ വരുന്ന ആഴ്‌ചയിൽ നടക്കാനിരിക്കെയാണ് വീണ്ടും ആര്യൻ ഖാൻ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം, ഷാരൂഖ് ഖാന്റെ ഡ്രൈവറെ ചോദ്യം ചെയ്യാനായി എൻസിബി വിളിച്ചുവരുത്തി. ആര്യൻ എവിടെയാണെന്നതിന്റെ വിശദാംശങ്ങൾ കണ്ടെത്താനും ഡ്രൈവറെ മയക്കുമരുന്ന് ശേഖരിക്കാൻ അയച്ചതാണോ എന്നും ഏജൻസി അന്വേഷിച്ചിരുന്നു.

അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആർ.എം. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) നിയമസംഘത്തിന്റെ വാദങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മുംബൈ കോടതി ജാമ്യം നിഷേധിച്ചിരുന്നു. വിധിക്ക് തൊട്ടുപിന്നാലെ, തിങ്കളാഴ്ച ജാമ്യത്തിനായി സെഷൻസ് കോടതിയിൽ അപേക്ഷിക്കാൻ പദ്ധതിയിടുന്നു എന്ന് പ്രതികളുടെ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതെ സമയം എൻസിബി, അവരുടെ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമെന്ന് സൂചിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close