KERALANEWS

മാരക മയക്കുമരുന്നുകൾ കേരളത്തിലേക്ക് കടത്താൻ ലഹരി മാഫിയ ഉപയോ​ഗിക്കുന്നത് യുവതികളെ; ആഢംബര കാറുകളിലെത്തുന്ന സുന്ദരികളെ പരിശോധിക്കാൻ ചെക്ക് പോസ്റ്റുകളിൽ സംവിധാനമില്ല

കോ​ഴി​ക്കോ​ട്: കേരളത്തിലേക്ക് മാരക മയക്കുമരുന്നുകൾ കടത്തുന്നതിന് ലഹരി മാഫിയ ഉപയോ​ഗിക്കുന്നത് യുവതികളെയും വീട്ടമ്മമാരെയും എന്ന് റിപ്പോർട്ടുകൾ. ചെക്ക് പോസ്റ്റുകളിൽ വലിയ പരിശോധനകൾ കൂടാതെ സ്ത്രീകൾക്ക് കടന്നുവരാൻ സാധിക്കുന്നു എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പെൺകുട്ടികളും വീട്ടമ്മമാരും ഇത്തരം പ്രവർത്തനങ്ങൾക്ക് സന്നദ്ധരാകുന്നതും ലഹരി മാഫിയക്ക് ​ഗുണകരമാകുന്നു. ആഢംബര ജീവിതവും ലഹരി മരുന്നിനോടുള്ള ആസക്തിയുമാണ് യുവതികളെ ലഹരി മാഫിയയുടെ കൈകകളിൽ എത്തിക്കുന്നത്.

സ്ത്രീ​ക​ളെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ൻ എ​ക്‌​സൈ​സി​ൻറെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത​ത് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് എ​ക്‌​സൈ​സ് വ​കു​പ്പി​ൽ 562 വനിത​ക​ളാ​ണ് സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠിക്കു​ന്ന​ത്. എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലും നാ​ർ​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് ഓ​ഫീ​സു​ക​ളി​ലു​മാ​ണ് ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന​ത്. സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ളി​ൽ വ​നി​ത​ക​ളി​ല്ല. മേ​ജ​ർ ചെ​ക്ക് പോ​സ്റ്റുക​ളി​ൽ വ​നി​താ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രുക്കേ​ണ്ട​തു​ണ്ട്.

പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നും വ​സ്ത്രം മാ​റു​ന്ന​തി​നു​മെ​ല്ലാം സൗ​ക​ര്യ​മു​ണ്ട​ാക്ക​ണം. രാ​ത്രി എ​ട്ടു​ക​ഴി​ഞ്ഞാ​ൽ ഒ​ന്നി​ലേ​റെ വ​നി​ത​ക​ളെ ഡ്യൂട്ടി​യി​ൽ നി​യോ​ഗി​ക്കണമെ​ന്നാ​ണ് ച​ട്ടം. വ​നി​താ ഓ​ഫീ​സ​ർ​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഇ​ത്. റെ​യ്ഡി​നു പോ​കു​മ്പോ​ഴും ര​ണ്ടു വ​നി​ത​ക​ൾ ഒ​ന്നി​ച്ചാ​യി​രി​ക്ക​ണമെന്നും നിയമം അനുശാസിക്കുന്നു. ഇക്കാര്യങ്ങൾ കൊണ്ടു തന്നെ ചെക്ക് പോസ്റ്റ് ഡ്യൂട്ടികളിൽ നിന്നും വനിതകളെ പൊതുവെ ഒഴിവാക്കുകയാണ് പതിവ്. ഈ സൗകര്യം കണക്കിലെടുത്താണ് ലഹരി മാഫിയ പുത്തൻ വഴികൾ തെരഞ്ഞെടുത്തത്.

നേ​ര​ത്തെ ക​ഞ്ചാ​വും ഹെ​റോ​യി​നു​മെ​ല്ലാ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ എ​ത്തി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ സ്ഥി​തി മാ​റി. ക​ഞ്ചാ​വ് കൊ​ണ്ടു​വ​രാ​ൻ ബാ​ഗു​ക​ളോ സ​ഞ്ചി​ക​ളോ ഒക്കെ വേ​ണം. അ​വ എ​ക്‌​സൈ​സ് പി​ടി​കൂ​ടാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​തൊ​ഴി​വാ​ക്കാ​നാ​ണ് ന്യൂ​ജ​ന​റേ​ഷ​നി​ൽ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നു​ക​ളി​ലേ​ക്ക് സം​ഘം മാ​റി​യ​ത്.

എം​ഡി​എം​എ, എ​ൽ​എ​സ്ഡി, ല​ഹ​രി ഗു​ളി​ക​ക​ൾ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് പു​തി​യ ത​ല​മു​റ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജു​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​മെ​ല്ലാ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ൻറെ പു​തി​യ ടാ​ർ​ജ​റ്റ്. അ​ടു​ത്ത​കാ​ല​ത്ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ന്യൂ​ജ​ന​റേ​ഷ​ൻ മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത് ഭാ​വി ഡോ​ക്ട​ർ​മാ​രും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​പ്പെ​ടു​ന്നു​വെ​ന്ന​തി​ൻറെ തെ​ളി​വാ​ണ്. യു​വാ​ക്ക​ളെ എ​ളു​പ്പ​ത്തി​ൽ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് കാ​മ്പ​സു​ക​ളി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

സ്ത്രീ​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഇ​പ്പോ​ൾ സം​ഘ​ങ്ങ​ൾ ന്യൂ​ജ​ന​റേ​ഷ​ൻ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തെ​ന്ന് എ​ക്‌​സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ഡം​ബ​ര കാ​റു​ക​ളി​ലും മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും ചെ​ക്ക്‌​പോ​സ്റ്റുകൾ വ​ഴി കൂ​ളാ​യി ക​ട​ന്നു​പേ​രാ​ൻ സ്ത്രീ​ക​ൾ​ക്കു ക​ഴി​യു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ ചെ​ക്ക് പോ​സ്റ്റി​ൽ പ​രി​ശോ​ധി​ക്കാ​റി​ല്ല. ഇ​തു മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ​ക്ക് അ​തി​ർ​ത്തി​ ക​ട​ക്ക​ൽ ഈ​സി​യാ​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലൊ​ന്നും സ്ത്രീ​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ല.

സം​സ്ഥാ​ന​ത്ത് എ​ക്‌​സൈ​സ് വ​കു​പ്പി​ന് 41 ചെ​ക്ക് പോ​സ്റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ അ​ഞ്ചെ​ണ്ണം മേ​ജ​ർ ചെ​ക്ക്‌​പോ​സ്റ്റു​ക​ളാ​ണ്. കാ​സ​ർ​ഗോ​ഡ് മ​ഞ്ചേ​ശ്വ​രം, വ​യ​നാ​ട്ടി​ലെ മു​ത്ത​ങ്ങ, പാ​ല​ക്കാ​ട്ടെ വാ​ള​യാ​ർ, കൊ​ല്ല​ത്തെ ആ​ര്യ​ങ്കാ​വ്, തി​രു​വ​ന​ന്ത​പു​ര​ത്തെ അ​മ​ര​വി​ള എ​ന്നി​വ​യാ​ണ് മേ​ജ​ർ ചെ​ക്ക്‌​പോ​സ്റ്റു​ക​ൾ. ഇ​ടു​ക്കി​യി​ലെ കു​മ​ളി മേ​ജ​ർ ചെ​ക്ക​്പോ​സ്റ്റി​ൻറെ പ​രി​ഗ​ണ​ന​യി​ലു​ള്ള ഒ​ന്നാ​ണ്. ഇ​വ​യെ​ല്ലാം അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളാ​ണ്.

അ​ടി​സ്ഥാ​ന സൗ​ക​ര്യം പോ​ലു​മി​ല്ലാ​തെ എ​ക്‌സൈസ് ഉ​ദ്യേ​ഗ​സ്ഥ​ർ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കാ​നോ ഉ​റ​ങ്ങാ​നോ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നോ ഇ​വി​ട​ങ്ങ​ളി​ൽ സൗ​ക​ര്യ​മി​ല്ല. അ​തി​നാ​ൽ വ​നി​താ ഓ​ഫീ​സ​ർ​മാ​രെ കൂ​ടി നി​യോ​ഗി​ച്ചാ​ൽ ബു​ദ്ധി​മു​ട്ട് വ​ർ​ധി​ക്കു​മെ​ന്ന് ജീ​വന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​സ്ഥാ​ന​ത്ത് പു​തു​താ​യി 562 വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​പ്പോ​സ​ൽ സ​ർ​ക്കാ​റി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​നം ഇ​തുവ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close