KERALANEWS

കൊച്ചിയിൽ ടെലിഗ്രാം ഗ്രൂപ്പുകൾ ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം ; സൂചനകൾ ലഭിച്ചെന്ന് നാർകോട്ടിക്ക് സെൽ

കൊച്ചി : തീവ്രവാദ സംഘടനകളുടെ ഉപയോഗം കൊണ്ടും ചൈൽഡ് പോൺ പ്രചരണം കൊണ്ടും കുപ്രസിദ്ധി നേടിയ ടെലിഗ്രാം ആപ്പിലൂടെ മയക്കുമരുന്ന് വിൽപനയും സുലഭമായി നടക്കുന്നു എന്ന് സൂചന ലഭിച്ചു. ടെലിഗ്രാമിലെ ചില ചാനലുകളിലും ഗ്രൂപ്പുകളിലും കൂടി കഞ്ചാവ്, എംഡിഎംഎ മുതൽ എൽ.എസ്.ഡി വരെ ലഭിക്കും. വിവിധ പേരുകളിലാണ് ഇത്തരം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. സ്‌പെഷ്യൽ ബ്രാഞ്ച് അധികാരികൾ പറയുന്നത് പ്രകാരം, ഇതിലൂടെ ഏറ്റവും സുലഭമായി നടത്തുന്നത് കഞ്ചാവ് വിൽപ്പനയാണ്. കൊക്കെയ്ൻ, എംഡിഎംഎ, എൽ. എസ്. ഡി. തുടങ്ങിയ ചിലവേറിയ മയക്കുമരുന്നുകൾ പ്രത്യേക ആവശ്യപ്രകാരം ഇറക്കികൊടുക്കും.

സാധനങ്ങളുടെ വിൽപന നിയന്ത്രിക്കുന്നത് ഉടൻ മറുപടി തരുന്ന ബോട്ടുകളാണ്. ‘ഹവായ് ബീച്ച്’, ‘ചീസ് ഫ്ലേവർ’ എന്നിങ്ങനെയുള്ള കോഡുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ഓൺലൈനായാണ് ഇവർ കാശ് കൈമാറുന്നതും. ജിപിഎസ് ഉപയോഗിച്ച് സാധനം കൈമാറാനുള്ള സ്ഥലം അറിയിക്കുന്നു. വളരെ ഹൈടെക് രീതിയിലാണ് ഇവർ പ്രവർത്തിക്കുന്നത്. നാർകോട്ടിക് സെല്ലിന്റെ സൈബർ വിങ്ങും ഹൈ – ടെക് സെല്ലും ഇത്തരം പ്രവർത്തങ്ങൾ തടയാൻ നിരന്തരം പരിശ്രമിക്കുന്നുണ്ട്.

പരസ്പരം അറിയാതെ നടക്കുന്ന ഓപ്പറേഷൻസ് ആയതിനാൽ താഴേത്തട്ടിലുള്ള ഇടനിലക്കാരെ പിടിച്ചാലും പ്രധാനികളിലേക്ക് എത്താൻ പറ്റില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close