KERALANEWS

ഡ്രൈ ഡേ ദിനത്തിൽ മദ്യവിൽപ്പന; 50 കുപ്പി വിദേശ മദ്യം പിടികൂടി; പ്രതി റിമാൻഡിൽ

കരുനാഗപ്പള്ളി.അവധിദിനത്തിലും ആവശ്യംപോലെ മദ്യം. വേണ്ട ബ്രാൻഡ് പോലും റെഡി. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പ്രസന്നൻ ജി യുടെ നേതൃത്വത്തിൽ, ആലുംപീടിക കേന്ദ്രീകരിച്ച് നടത്തിയ റെയിഡിൽ, ആലുംപീടിക പട്ടശേരിൽ ജംഗ്ഷന് വടക്കുവശം രേഷ്മ ഭവനത്തിൽ സജീവ് ( 40 ) നെ അറസ്റ്റ് ചെയ്തു, പ്രതി യുടെ വീട്ടിൽ നിന്നും 50 കുപ്പികളിലായി സൂക്ഷിച്ച 31 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെടുത്തു. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അവധി ദിവസങ്ങൾ കേന്ദ്രീകരിച്ചു വൻ തോതിൽ മദ്യ കച്ചവടം നടത്തിവന്ന പ്രതിയെ, ഓപ്പറേഷൻ ബൾക് എന്നപേരിൽ , കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ശ്രീ. വി. റോബർട്ട്‌ന്റെ നേതൃത്വത്തിലുള്ള രഹസ്യാ ന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. ഏതു ബ്രാന്റിലുമുള്ള മദ്യം ലഭ്യമായിരുന്നതിനാൽ, വിദൂര സ്ഥലങ്ങളിൽ നിന്നുപോലും മദ്യത്തിനായി ഇയാളെ സമീപിച്ചിരുന്നു. മൊബയിലിൽ വിളിച്ച് ഇടപാട് ഉറപ്പിച്ച ശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുന്നതാണ് പ്രതിയുടെ പതിവ് രീതി. അവധി ദിനങ്ങളിൽ ഇരട്ടി വിലയ്ക്കാണ് മദ്യം വിറ്റിരുന്നത്.

റെയിഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി എൽ വിജിലാൽ, എബിമോൻ കെ വി, സിവിൽ എക്‌സൈസ് ഓഫീസർ മാരായ എസ്. സുധീർ ബാബു, രജിത് കെ പിള്ള, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു. അനധികൃത മദ്യം, മയക്കു മരുന്ന്, ലഹരി വസ്തുക്കൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ, പൊതുജനങ്ങൾക്ക് 04762630831, 9400069456 നമ്പറിൽ അറിയിക്കാവുന്നതാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close