KERALANEWS

മലപ്പുറത്ത് മോദിയുടെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി ദുആ ; എല്ലാ മതസ്ഥർക്കും ഒരുപോലെ ആരാധ്യനാണ് പ്രധാനമന്ത്രി എന്ന് സന്ദേശം

മലപ്പുറം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതിയൊന്നാം ജന്മദിനത്തിൽ ദുആ സമ്മേളനം നടത്തി ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടിയാണ് ദുആ നടത്തിയത്.

എല്ലാ മതസ്ഥർക്കും ഒരുപോലെ ആരാധ്യനാണ് പ്രധാനമന്ത്രി എന്ന സന്ദേശം നൽകാനാണ് ദുആ സമ്മേളനം നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. മോദിക്ക് നൂറ് വർഷം ഭരിക്കാനുള്ള ഭാഗ്യം ഉണ്ടാകുന്നതിനുമായുള്ള പ്രാർത്ഥനയും ഉണ്ടായിരുന്നു. ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സമ്മേളനം ജില്ലാ അധ്യക്ഷൻ രവി തേലത്ത് ആണ് ഉത്ഘാടനം ചെയ്തത്. പ്രാർത്ഥനകൾക്ക് ശേഷം പ്രവർത്തർ കേക്ക് മുറിച്ച് ആഘോഷിച്ചു.

ക്രിസ്ത്യൻ മത വിശ്വാസികൾ നിലമ്പൂർ സെന്റ് ജോസഫ് ചർച്ചിൽ പ്രത്യേക പ്രാർത്ഥനയോഗം സംഘടിപ്പിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close