NEWSWORLD

ദുബായ് എക്‌സ്‌പോ ബഹിരാകാശ വാരാചരണം; റഹ്മാൻ ഫിർദോസ് ഓർക്കസട്രായുടെ സംഗീത നിശയ്ക്ക് ഇന്ന് ആരംഭം

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിൽ റഹ്മാൻ ഫിർദോസ് ഓർക്കസട്രായുടെ സംഗീത നിശക്ക് ഇന്ന് ആരംഭം. എ.ആർ റഹ്മാൻ രൂപീകരിച്ചതാണ് ഫിർദോസ് ഓർക്കസ്ട്ര. വനിതാ സംഗീതജ്ഞരെ മാത്രം ഉൾപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. എക്‌സ്‌പോയിലെ ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ടാണ് സംഗീത പരിപാടിയുടെ അവതരിപ്പിക്കുന്നത്.

ജൂബിലി പാർക്കിലാണ് പരിപാടി നടക്കുക. റഹ്മാൻ ചിട്ടപ്പെടുത്തിയ സംഗീതത്തിന് പുറമേ ബഹിരാകാശവുമായി ബന്ധപ്പെട്ടതും പാശ്ചാത്യ ക്ലാസിക്കലുകളും സംഗീത നിശയിൽ ഉണ്ടാകും. 23 അറബ് രാജ്യങ്ങളിലെ വനിതാ സംഗീതജ്ഞരാണ് ഫിർദോസ് ഓർക്കസ്ട്രയിലുള്ളത്.

16 മുതൽ 51 വയസ്സു വരെയുള്ളവർ സംഘത്തിലുണ്ട്. യാസ്മിന സബയാണ് ഓർക്കസ്ട്ര നയിക്കുക. വേദിയിൽ നേരിട്ടെത്തി പങ്കെടുക്കാൻ കഴിയാത്തവർത്തവർക്ക് ഓൺലൈനിലൂടെ സംഗീത നിശ ആസ്വദിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close