KERALANEWS

അതിർത്തി കടക്കാൻ വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് ; മലയാളി ദമ്പതികൾ പിടിയിൽ

വീരാജ്പേട്ട് : വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് ഉണ്ടാക്കി അതിർത്തി കടന്ന മലയാളി ദമ്പതികൾ പിടിയിലായി. കർണ്ണാടക വീരാജ്പേട്ടയ്ക്കടുത്ത് അമ്മത്തിയിലാണ് സംഭവം. മഞ്ചേശ്വരം ഉദ്യാവർ സ്വദേശികളായ സയ്യിദ് മുഹമ്മദ് (32) ഭാര്യ ആയിഷത്തു റഹ്മാൻ (28) എന്നിവർക്കെതിരെയാണ് വീരജ്പേട്ട പോലീസ് നടപടിയെടുത്തത്.

എരുമാടുള്ള ഭാര്യവീട്ടിലേക്ക് പോകാൻ കാസർഗോഡ് – മുള്ളേരിയ – ജാൽസൂർ ചെക്ക്പോസ്റ്റ് വഴിയാണ് ഇവർ കുടകിലെത്തിയത്. ചെക്ക്പോസ്റ്റിൽ വെച്ച് സർട്ടിഫിക്കറ്റിലെ ക്യൂ. ആർ കോഡ് സ്കാൻ ചെയ്തപ്പോൾ മറ്റൊരാളുടെ പേരാണ് തെളിഞ്ഞത്. ഇതിൽ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോൾ സയ്യിദ് കുറ്റം സമ്മതിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close