NEWSTECH

കൃത്യമായ രേഖകളില്ലാതെ ഡ്യൂപ്ലിക്കേറ്റ് സിം നൽകി; വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് പിഴ 27,53,183 രൂപ

രാജസ്ഥാന്‍: രേഖകള്‍ കൃത്യമായി പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നൽകിയതിന് വോഡഫോണിനെതിരെ കേസ്. 2017ലെ കേസിനാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കൃഷ്ണ ലാല്‍ നെയ്ന്‍ എന്ന വ്യക്തി വോഡഫോണിന്റെ പുതിയ സിം എടുത്തു. എന്നാൽ അത് സജീവമാവാത്ത അവസ്ഥ വന്നപ്പോൾ ജയ്പൂര്‍ സ്റ്റോറില്‍ തന്റെ പരാതി രേഖപ്പെടുത്തി. സിം വീണ്ടും സജീവമാവാൻ അഞ്ച് ദിവസം വേണ്ടിവന്നു. ഇതിനിടെ ഡ്യൂപ്ലിക്കേറ്റ് സിമ്മുള്ള പ്രതി ഒടിപി വഴി ഇയാളുടെ പണം തട്ടിയെടുത്തതാണ് കേസ്.

കൃഷ്ണ ലാലിന് നഷ്ടമായത് 68.5 ലക്ഷം രൂപ‌. സംഭവം പ്രശ്‌നമായതിനെ തുടര്‍ന്ന് പരാതിക്കാരന് പ്രതി 44 ലക്ഷം തിരികെ നല്‍കിയപ്പോള്‍ 27.5 ലക്ഷം രൂപ കിട്ടാക്കടമായി തുടര്‍ന്നു. ഇതോടെയാണ് വോഡഫോണ്‍ ഐഡിയയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കേസ് ഫയല്‍ ചെയ്തത്. കമ്പനിയെ കുറ്റക്കാരനാക്കുകയും പരാതിക്കാരന് തുക നല്‍കാന്‍ കമ്പനിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തത്.

രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഐടി വകുപ്പ് വിധി പ്രകാരം വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 27,53,183 രൂപ അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു മാസത്തിനുള്ളില്‍ നിക്ഷേപിക്കേണ്ടതാണ്. അല്ലാത്തപക്ഷം 10 ശതമാനം പലിശ നല്‍കണം. സെപ്‌റ്റംബര്‍ 6ന് പുറത്തുവന്ന ഉത്തരവ് പ്രകാരം പണമടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. വ്യക്തിഗത ഡാറ്റ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വിതരണം ചെയ്യുന്നതും പുതിയ സിം കാര്‍ഡ് സജീവമാക്കുന്നതിലെ കാലതാമസവുമാണ് വൊഡാഫോണിനെ പ്രതിസ്ഥാനത്തിലാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close